Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ്റുകാൽ ദേവസ്വം ട്രസ്റ്റ് ഏർപ്പെടുത്തിയ ആറ്റുകാലമ്മ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി; ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടകനായി എത്തിയ മെഗാതാരത്തിനെ ആറ്റുകാലിൽ എതിരേറ്റത് പതിനായിരങ്ങൾ; പൊലീസ് നിയന്ത്രണങ്ങളും തകർത്ത് ജനസാഗരത്തിന്റേ വേലിയേറ്റം; സ്വർണപതക്കവും പൊന്നാടയും ചാർത്തി താരത്തിനെ ആദരിച്ചപ്പോൾ ഹൃദ്യനായി സംസാരിച്ച് മമ്മൂട്ടിയും

ആറ്റുകാൽ ദേവസ്വം ട്രസ്റ്റ് ഏർപ്പെടുത്തിയ ആറ്റുകാലമ്മ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി; ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടകനായി എത്തിയ മെഗാതാരത്തിനെ ആറ്റുകാലിൽ എതിരേറ്റത് പതിനായിരങ്ങൾ; പൊലീസ് നിയന്ത്രണങ്ങളും തകർത്ത് ജനസാഗരത്തിന്റേ വേലിയേറ്റം; സ്വർണപതക്കവും പൊന്നാടയും ചാർത്തി താരത്തിനെ ആദരിച്ചപ്പോൾ ഹൃദ്യനായി സംസാരിച്ച് മമ്മൂട്ടിയും

എം.എസ് ശംഭു

തിരുവനന്തപുരം: ആറ്റുകാൽ ദേവസ്വം ട്രസ്റ്റ് ഏർപ്പെടുത്തിയ ആറ്റുകാലമ്മ പുരസ്‌കാരം നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. ഉത്സാവഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ കലാപരിപാടികളുടെ ഉദ്ഘാടകനായിട്ടാണ് മെഗാ സ്റ്റാർ എത്തിയത്. ആറ്റുകാൽ ക്ഷേത്രത്തിൽ ആദ്യമായിട്ടാണ് എത്തുന്നതെന്നും ഉദ്ഘാടകനായി ക്ഷണിച്ചവരോട് നന്ദിയും രേഖപ്പെടുത്തുന്നതായി ക്ഷേത്രം ട്രസ്റ്റിന്റെ സമ്പൂർണകലാ സംഭാവനയ്ക്കുള്ള പുരസ്‌കാരം വാങ്ങിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചത്.

മധ്യതിരുവിതാംകൂറിൽ ജനിച്ച എനിക്ക് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ക്ഷണം ലഭിച്ചത് ഭാഗ്യമായി കരുതുന്നതായിട്ടാണ് പത്മശ്രി മമ്മൂട്ടി പ്രതികരിച്ചത്. താൻ ഉദ്ഘാടകനായി എത്തിയ ഒരു പൊതുപരിപാടിയിൽ ആദ്യമായിട്ടാണ് ഇത്രജനങ്ങൾ എത്തുന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ശബരിമല എന്നു പറയുന്ന ക്ഷേത്രത്തിലേക്ക് എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

ടെലിവിഷൻ അവതാരക മീരയാണ് പ്രോഗ്രാമിന്റെ അവതാരികയായി എത്തിയത്. ബാരിക്കേഡുകൾ സ്ഥാപിച്ചും കർശന നിയന്ത്രണം ഏർപ്പെടുത്തിയുമാണ് പൊലീസ് ജനങ്ങളെ നിയന്ത്രിച്ചത്. പൊതു സമ്മേളനത്തിൽ മമ്മൂട്ടിയെ പൊന്നാട ചാർത്തിയും സ്വർണപതക്കം അണിയിച്ചും ആദരിച്ചു. പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറം ജനപ്രവാഹമായിരുന്നു വേദിയിലേക്ക് ഒഴുകിയെത്തിയത്.

വൈകിട്ട് പ്രധാനവേദിയിൽ ആരംഭിച്ച ആഘോഷചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിലാണ് കലാപരിപാടികൾ നടന്നത്. മമ്മൂട്ടി ഉദ്ഘാടകനായി എത്തുന്നതിനാൽ താരത്തിനെ കാണാനായി പതിനായിരക്കക്കിന് ആളുകളാണ് ഉദ്ഘാടനവേദിയിൽ തടിച്ചുകൂടിയത്. പാലിയം ഇന്ത്യ സ്ഥാപകനും ചെയർമാനുമായ ഡോ എം. ആർ രാജഗോപാലിന് ആറ്റുകാൽ അംബാപുരസ്‌കാരം നൽകി ക്ഷേത്രം ട്രസ്റ്റ് ആദരിച്ചു.

എറണാകുളത്ത് ചെറായിയിൽ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനിൽ ചെന്നു കണ്ടാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ മമ്മൂട്ടിയെ ക്ഷണിച്ചത്.'' ചടങ്ങിൽപാലിയം ഇന്ത്യ സ്ഥാപകനും ചെയർമാനുമായ ഡോ എം. ആർ രാജഗോപാലിന് ആറ്റുകാൽ അംബാപുരസ്‌കാരം നൽകി ക്ഷേത്രം ട്രസ്റ്റ് ആദരിച്ചു.ഫെബ്രുവരി 20നാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുക. പ്രധാനവേദയിൽ ഉദ്ഘാടന ചടങ്ങുകൾക്ക് പിന്നാലെ വൈക്കം വിജയലക്ഷ്മിയുട നേതൃത്വത്തിലുള്ള സംഗീത കച്ചേരിയും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP