Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ഷൂട്ടിങ് ആരംഭിച്ചു; ഗുഡ്‌വിൽ എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രത്തിൽ മെഗാ സ്റ്റാർ എത്തുന്നത് പൊലീസ് ഓഫീസറുടെ വേഷത്തിൽ തന്നെ; ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ നടന്നു

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ഷൂട്ടിങ് ആരംഭിച്ചു; ഗുഡ്‌വിൽ എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രത്തിൽ മെഗാ സ്റ്റാർ എത്തുന്നത് പൊലീസ് ഓഫീസറുടെ വേഷത്തിൽ തന്നെ; ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ നടന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതുവർഷ സമ്മാനമായി അബ്രഹാമിന്റെ സന്തതികൾ എത്തുന്നു. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് മെഗാ സ്റ്റാർ വേഷമിടുന്നത്. ഇരുപത് വർഷത്തിലധികമായി സഹസംവിധായകനായി ജോലി ചെയ്തുവരുന്ന ഷാജി പാടൂർ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഇത്. ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തതും ജോബി ജോർജ്ജായിരുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ നടന്നു. ചടങ്ങിൽ ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു.

എല്ലാവരും ഉറ്റുനോക്കിയ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് പ്രഖ്യാപനങ്ങളായി കുഞ്ഞാലിമരിക്കാറുൾപ്പെടെ നിരവധി പ്രോജക്ടുകൾ പറഞ്ഞുകേട്ടിരുന്നെങ്കിലും 'അബ്രഹാമിന്റെ സന്തതികൾ' ആണ് അനൗൺസ് ചെയ്യപ്പെട്ടത്. ചിത്രം വിഷു റിലീസായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചിത്രീകരണം തുടങ്ങിയതിനു ശേഷം ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

'അബ്രഹാമിന്റെ സന്തതികൾ' എന്ന ചിത്രത്തിൽ ഡെറിക് അബ്രഹാം എന്ന പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 'ഒരു പൊലീസ് കഥ' എന്ന ടാഗ്ലൈനിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ ഷാജി പാടൂരാണ്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. റഫീക് അഹമ്മദിന്റതാണ് വരികൾ. കനിഹ, കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ ഉണ്ട്.

മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ലോംഗ് റൺ ലഭിച്ചതും ഗ്രേറ്റ് ഫാദറിനാണ്. 100ൽ കൂടുതൽ ദിവസം തിയേറ്ററുകളിൽ നിറഞ്ഞു നിന്ന ചിത്രമാണ് മമ്മൂട്ടിയുടെ കരിയറിലെയും ഏറ്റവും വലിയ കളക്ഷൻ നേടിയ ചിതം.

കസബ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് മമ്മൂട്ടിയും നിർമ്മാതാവ് ജോബി ജോർജ്ജും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നത്. ചലച്ചിത്ര മേളയിൽ ജോബി ജോർജ് നിർമ്മിച്ച മമ്മൂട്ടി ചിത്രം കസബയെ പാർവ്വതി വിമർശിച്ചതിന്റെ പേരിൽ ഉടലെടുത്ത വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിന്റെ പിന്നാലെ പാർവതിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കേസിൽ അറസ്റ്റിലായ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ പിന്തുണച്ച് ജോബി ജോർജ് രംഗത്തെത്തിയതും വാർത്തയായിരുന്നു. പ്രിന്റോയ്ക്ക് ഉയർന്ന ജോലി വാഗ്ദാനം ചെയ്താണ് ജോബി പിന്തുണ അറിയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP