Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത ഹിറ്റിനായി കാത്ത് മമ്മൂട്ടി ആരാധകർ; അച്ഛാ ദിൻ ആദ്യ ട്രെയിലർ പുറത്തിറങ്ങി

അടുത്ത ഹിറ്റിനായി കാത്ത് മമ്മൂട്ടി ആരാധകർ; അച്ഛാ ദിൻ ആദ്യ ട്രെയിലർ പുറത്തിറങ്ങി

ച്ഛാ ദിൻ എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങി. ജി മാർത്താണ്ഡൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന രണ്ടാം ചിത്രമാണ് അച്ഛാ ദിൻ. 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' എന്ന ചിത്രമാണ് മാർത്താണ്ഡന്റെ ആദ്യ ചിത്രം. ക്ലീറ്റസിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് അച്ഛാ ദിൻ.

മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലും ചിത്രത്തിന്റെ ട്രെയിലർ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ നായിക പഞ്ചാബി സ്വദേശി മാൻസി ശർമ്മയാണ്. മമ്മൂട്ടിയുടെ ഭാര്യയായ ജാർഖണ്ഡുകാരി ഷീതളിന്റെ കഥാപാത്രമാണ് മാൻസി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

എ സി വിജീഷാണ് അച്ഛാ ദിനിന്റെ തിരക്കഥ ഒരുക്കുന്നത്. എറണാകുളം കേന്ദ്രമാക്കി കഥ പറയുന്ന ത്രില്ലർസ്വഭാവത്തിലുള്ള ചിത്രമാണ് അച്ഛാ ദിൻ. സുധീർ കരമന, രൺജി പണിക്കർ, കുഞ്ചൻ, മണിയൻപിള്ള രാജു, പി. ബാലചന്ദ്രൻ, സേതുലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Acha Dhin Official Trailer

Posted by Mammootty on Friday, 19 June 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP