Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമൽഹാസനെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കമൽഹാസനെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: ചലച്ചിത്രതാരം കമലഹാസനെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭക്ഷ്യവിഷബാധ സാരമല്ലെന്നാണ് റിപ്പോർട്ട്. പ്രഥമ ശുശ്രൂഷകൾക്കുശേഷം നാളെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും പോകാൻ അനുവദിക്കമെന്നാണ് റിപ്പോർട്ട്. മോഹൻലാൽ നായകനായ ദൃശ്യം സിനിമയുടെ തമിഴ് റീമേക്കായ പാപനാശം എന്ന സിനിമയിലെ അഭിനയിച്ചു വരികയായിരുന്നു ഉലക നായകൻ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലും പരിസരത്തുമാണ് നടന്നത്.

ഗൗതമിയാണ് സിനിമയിലെ നായിക. സിനിമയിൽ വില്ലൻവേഷത്തിൽ അഭിനയിക്കുന്നത് കലാഭവൻ മണിയാണ്‌.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP