Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'രജനിയിലെ വ്യക്തിയുമായി പ്രണയത്തിലായി' എന്ന് പേട്ടയിലെ പൂങ്കൊടി; ഒരാൾ കാണാൻ ആഗ്രഹിക്കുന്നതുപോലെയുള്ള ഏറ്റവും വിനയമുള്ള വ്യക്തിയാണ് സൂപ്പർ സ്റ്റാർ; മറ്റ് വമ്പൻ താരങ്ങളെ വെച്ച് നോക്കുമ്പോൾ ഏറ്റവും അടുക്കാൻ സാധിക്കുന്ന ആളാണ് രജനിയെന്നും മാളിവിക മോഹനൻ

'രജനിയിലെ വ്യക്തിയുമായി പ്രണയത്തിലായി' എന്ന് പേട്ടയിലെ പൂങ്കൊടി; ഒരാൾ കാണാൻ ആഗ്രഹിക്കുന്നതുപോലെയുള്ള ഏറ്റവും വിനയമുള്ള വ്യക്തിയാണ് സൂപ്പർ സ്റ്റാർ; മറ്റ് വമ്പൻ താരങ്ങളെ വെച്ച് നോക്കുമ്പോൾ ഏറ്റവും അടുക്കാൻ സാധിക്കുന്ന ആളാണ് രജനിയെന്നും മാളിവിക മോഹനൻ

മറുനാടൻ ഡെസ്‌ക്‌

ദുൽഖറിന്റെ പട്ടംപോലെയിലൂടെ മലയാളിത്തിലേക്ക് വരവറിയിച്ച നായികയാണ് ക്യാമറാമാൻ കെ യു മോഹനന്റെ മകൾ മാളവിക മോഹനൻ. രജനീകാന്ത് നായകനായ പേട്ടയിലൂടെ തമിഴകത്തും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് താരം. വൻ താരനിര അണിനിരന്ന പേട്ട എന്ന ചിത്രത്തിനൊപ്പം തമിഴിൽ തുടക്കം കുറിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മാളവിക. കാർത്തിക സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയിൽ ഏറെ പ്രാധാന്യമുള്ള ഒരു വേഷമാണ് മാളവിക കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പൂങ്കൊടി എന്ന കഥാപത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണങ്ങൾ നേടി മുന്നോട്ട് പോകുകയാണ്.

ചിത്രത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. രജനീകാന്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിനെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു എന്നാണ് മാളവിക പറയുന്നത്.'ഒരുമിച്ച് ജോലി ചെയ്യുന്നതിന് മുൻപ് തന്നെ രജനീകാന്തിനെ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ, പേട്ടയ്ക്ക് ശേഷം അദ്ദേഹത്തിലെ വ്യക്തിയുമായി ഞാൻ പ്രണയത്തിലായി. ആളുകൾ അഭിമുഖങ്ങളിൽ നല്ല കാര്യങ്ങൾ പറയുന്നത് സാധാരണയാണ്. എന്നാൽ ഇത് എന്റെ ഹൃദയത്തിൽ നിന്ന് പറയുന്നതാണ്. ഒരാൾ കാണാൻ ആഗ്രഹിക്കുന്നതുപോലെയുള്ള ഏറ്റവും വിനയമുള്ള വ്യക്തിയാണ് അദ്ദേഹം. മറ്റ് വമ്പൻ താരങ്ങളെ വെച്ച് നോക്കുമ്പോൾ ഏറ്റവും അടുക്കാൻ സാധിക്കുന്ന ആളാണ് രജനി.'

'വെറും സൂപ്പർസ്റ്റാർ മാത്രമല്ല, അതിനേക്കാൾ വലുതാണ് അദ്ദേഹം. മറ്റ് താരങ്ങൾക്ക് ചുറ്റും വലിയ പരിവാരങ്ങളുണ്ടാകും അതുകൊണ്ട് അവരെ സമീപിക്കാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ രജനിസാറിന്റെ കാര്യം ഇതിന് നേർ വിപരീതമാണ്. സെറ്റിലെ എന്റെ ആദ്യത്തെ ദിവസം രജനിസാർ അടുത്തുവന്ന് എന്നെ കംഫർടബിൾ ആക്കുന്നതിന് വേണ്ടി മാത്രം സംസാരിക്കാൻ തുടങ്ങി. എന്റെ പേടി എത്രയുണ്ട് എന്ന് മനസിലാക്കിയാണ് അദ്ദേഹം ഞാനുമായി അടുത്തത്.' മാളവിക പറഞ്ഞു.

രജനീകാന്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. അദ്ദേഹം വളരെ അധികം നിരീക്ഷണ പാടവമുള്ള വ്യക്തിയാണ്. ഒരു അഭിനേതാവിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമാണിത്.- മാളവിക പറഞ്ഞു. വികെ പ്രകാശിന്റെ നിർണായകത്തിലും ഹനീഫ് അദേനിയുടെ ഗ്രേറ്റ് ഫാദറിലും മാളവിക അഭിനയിച്ചിരുന്നു. നിലവിൽ ബോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടി തെലുങ്കിലും വരവറിയിച്ചു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP