Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനിക്കും സ്നേഹിക്കാനൊരാള് വേണം; ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു; അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം; ഇവളന്റെ സ്വന്തം രക്തമാണ്, ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ; മകളെക്കുറിച്ച് മനസ് തുറന്ന് രേവതി

എനിക്കും സ്നേഹിക്കാനൊരാള് വേണം; ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു; അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം; ഇവളന്റെ സ്വന്തം രക്തമാണ്, ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ; മകളെക്കുറിച്ച് മനസ് തുറന്ന് രേവതി

മറുനാടൻ ഡെസ്‌ക്‌

മികച്ച അഭിനേത്രിയെന്നു മാത്രമല്ല തന്റെ നിലപാടുകളിലും വ്യത്യസ്ഥത പുലർത്തുകയും ഉറച്ച് നിൽക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയാണ് നടി രേവതി. രേവതിയുടെ മകളെക്കുറിച്ച് ആർക്കും പൊതുവെ അറിയാൻ വഴിയില്ല കാരണം അഞ്ചുവർഷം മുൻപാണ് മകൾ മഹി രേവതിയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.

മഹി വന്നതോടെ ജീവിതം കൂടുതൽ സുഖകരമായി എന്നാണ് താരം പറയുന്നത്. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മകളേക്കുറിച്ചുള്ള സ്വപ്നങ്ങളെക്കുറിച്ച് മനസു തുറന്നത്. 52 വയസുകാരിയായ രേവതിയുടെ ജീവിതത്തിലേക്ക് അഞ്ച് വർഷം മുൻപാണ് മഹി എത്തുന്നത്. തന്റെ ശരീരത്തിൽ നിന്ന് പുറത്തുവന്ന ഒരു ജീവൻ മുന്നിൽ വളർന്ന് വലുതാകുന്നത് കാണുമ്പോൾ വലിയൊരു വിസ്മയമാണെന്നാണ് താരം പറയുന്നത്.

ഭർത്താവ് സുരേഷ് മേനോനുമായി വർഷങ്ങളായി അകന്നു കഴിയുകയാണ് രേവതി. അതിനാൽ കുഞ്ഞ് ആരുടേതെന്ന ചോദ്യവും പലരിൽ നിന്നും ഉയർന്നിരുന്നു. അതിന് രേവതി നൽകുന്ന മറുപടി ഇതാണ്. 'എനിക്കും സ്നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുത്തു. ഞാൻ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ'.

'മഹിക്ക് അഞ്ചര വയസ്സായി. സ്‌കൂളിൽ പോകുന്നുണ്ട്. ഇപ്പോൾ എല്ലാ കാര്യങ്ങളും മഹിയുടെ കൂടെ ചെയ്യുന്നതാണ് സന്തോഷം. അവൾക്കെന്തു വേണമോ അതാണ് ഞാൻ ചെയ്യുന്നത്. എനിക്കും അവൾക്കും കൂടി ട്രക്കിംഗിന് പോണം, ഗ്ലൈഡിംഗിന് പോണം, കാടിനുള്ളിൽ ടെൻഡ് കെട്ടി കാടിനുള്ളിൽ താമസിക്കണം, കടല് കാണാൻ പോണം.. അങ്ങനെ ചിന്തകൾ ഒരുപാടുണ്ട്. എന്നെ ഒരു സ്ഥലത്തുകൊണ്ടുവന്നിട്ട് ഇതാണ് നീ എന്ന് ചൂണ്ടിക്കാട്ടി തന്നത് അവളാണ് രേവതി പറയുന്നു. മഹിയെ വളർത്താൻ അച്ഛന്റെയും അമ്മയുടെയും സഹായം ലഭിക്കുന്നതിനാൽ ബുദ്ധിമുട്ടുകളില്ലെന്നും രേവതി വ്യക്തമാക്കുന്നു. ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് മഹി.

അച്ഛനും അമ്മയ്ക്കും എൺപത് വയസ്സ് കഴിഞ്ഞു. മഹിയെ കണ്ടപ്പോൾ മുതൽ ഞങ്ങൾക്ക് കുറെക്കാലം കൂടി ജീവിക്കണം എന്ന് തോന്നുന്നു എന്നാണവർ പറയുന്നത്. നമ്മുടെ ശരീരത്തിൽ നിന്ന് നിന്നും പുറത്തു വന്ന ഒരു ജീവൻ മുന്നിൽ വളർന്ന് വലുതാകുന്നത് കാണുമ്പോൾ വലിയൊരു വിസ്മയമാണ്. ഒരു അമ്മയ്ക്ക് മാത്രം അനുഭവിച്ചറിയാൻ പറ്റുന്ന സുഖം.

എന്റെ ജീവിതത്തിലെ പല കാര്യങ്ങളും നാച്ചുറലായി നടന്നവയല്ല. ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴെനിക്ക് സമാധാനമാണ്. മഹിയൊന്ന് വലുതാകട്ടെ ഞാൻ വീണ്ടും ആക്ടീവ് ആകും' രേവതി പറഞ്ഞു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിൽ മന്ത്രി ശൈലജ ടീച്ചറിന്റെ വേഷത്തിലാണ് രേവതി എത്തുന്നത്. ഇതര ഭാഷകളിൽ മികച്ച കഥാപാത്രങ്ങളെ ലഭിക്കുന്നുണ്ടെങ്കിലും മലയാളത്തിൽ അവസരങ്ങൾ കുറവാണ്. തന്നെ മലയാളത്തിലേക്ക് ആരും വിളിക്കുന്നില്ലെന്നാണ് രേവതി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP