Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിസൈനുകൾ ഞങ്ങൾ കഷ്ടപ്പെട്ട് ചെയ്യുന്നതാണ് അല്ലാതെ മുറ്റത്തെ മരത്തിൽ നിന്നും ഉലുത്തിയിടുന്നതല്ല; ടൈറ്റിൽ വർക്കുകൾ ചെയിപ്പിച്ച ശേഷം വർക്ക് മറ്റൊരാൾക്ക് നൽകിയ പൃഥ്വിരാജ് ചിത്രം ആദത്തിന്റെ സംവിധായകൻ ജിനു എബ്രഹാമിന് ഡിസൈനർ ജിത്തു ചന്ദ്രന്റെ മറുപടി

ഡിസൈനുകൾ ഞങ്ങൾ കഷ്ടപ്പെട്ട് ചെയ്യുന്നതാണ് അല്ലാതെ മുറ്റത്തെ മരത്തിൽ നിന്നും ഉലുത്തിയിടുന്നതല്ല; ടൈറ്റിൽ വർക്കുകൾ ചെയിപ്പിച്ച ശേഷം വർക്ക് മറ്റൊരാൾക്ക് നൽകിയ പൃഥ്വിരാജ് ചിത്രം ആദത്തിന്റെ സംവിധായകൻ ജിനു എബ്രഹാമിന് ഡിസൈനർ ജിത്തു ചന്ദ്രന്റെ മറുപടി

ഡിസൈനർ ജിനു ചന്ദ്രൻ ഫേസ്‌ബുക്കിലൂടെയാണ് തന്റെ ദുരനുഭവം വ്യക്തമാക്കുന്നത്. പൃഥ്വിരാജ് ചിത്രം ആദത്തിന്റെ ഡയറക്ടാറായ ജിനു എബ്രഹാം ടൈറ്റിൽ വർക്കുകൾക്കായി സമീപിച്ചെന്നും പിന്നീട് വഞ്ചിച്ചെന്നും പോസ്റ്റിൽ പറയുന്നു. നിരവധി ഡിസൈനുകളാണ് ഇതിനായി തയാറാക്കിയത്. ഇതിൽ പല ഡിസൈനുകളും കണ്ട ഡയറക്ടർ ചില മാറ്റങ്ങൾ പറയുകയും അതെല്ലാം ചെയ്തു കൊടുത്തതായും ജിത്തു പറയുന്നുണ്ട്.

പിന്നീട് പടത്തിന്റെ ഷൂട്ടിങ്ങ നീണ്ടു പോയി. പിന്നീട് ചിത്രീകരണം തുടങ്ങുന്നുവെന്നറിഞ്ഞ് വീണ്ടും വിളിച്ചപ്പോഴും വർക്ക് തുടരനാണ് നിർദ്ദേശമുണ്ടായത്. ഇത് പ്രകാരം ചെയ്ത വർക്കുകൾക്ക് പൊളിച്ചുവെന്ന മറുപടിയാണ് ഉണ്ടായത്.എന്നാൽ പിന്നീട് ഒരു വാക്കുപോലും പറയാതെ വർക്ക് മറ്റൊരാളെ ഏൽപ്പിക്കുകയായിരുന്നു. തന്റെ വർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൻ മാന്യമായി അത് പറഞ്ഞാൽ പോരെയെന്നാണ് ജിത്തു ചോദിക്കുന്നത്.

ഡയറക്ടർ ജിനു എബ്രഹാമിന്റെ ഈ നെറികേട് ഇനിയാർക്കും ഉണ്ടാകാതിരിക്കാനാണ് ഇക്കാര്യം പോസ്റ്റ് ചെയതത്. സ്‌ക്രിപ്റ്റ് എഴുതുന്നതും, ഡയറക്റ്റ് ചെയ്യുന്നതുമൊക്കെ പോലെ തന്നെ കഷ്ട്ടപ്പെട്ടു തന്നെയാണ് ഓരോ ഡിസൈനും തയാറാക്കുന്നത് അല്ലാതെ മുറ്റത്തെ മരത്തിൽ നിന്നും ഉലുത്തിയിടുന്നതല്ല ഡിസൈനുകളെന്നും ജിത്തു പറയുന്നുണ്ട്.

ജിനു എബ്രഹാമിന്റെ ഈ നേറികേട് ഫെഫ്കയെ അറിയിച്ചുണ്ട്. ഈ പ്രവണത നിലനിൽക്കുന്നിടത്തോളം ഈ ഗതികേട് അനുഭവിക്കേണ്ടിവരും.ഇക്കാര്യം തുറന്ന് പറയാൻ പലരും മടിക്കുകയോ പേടിക്കുകയോ ആണ്. ഞങ്ങളും വിശപ്പടക്കാൻ ആഹാരം കഴിക്കാറുണ്ട്, കറണ്ട് ബിൽ അടയ്ക്കാറണ്ട്, ഉറക്കം ത്യജിക്കാറുണ്ട്, അതിലൊക്കെ ഉപരി സിനിമയെ സ്വപ്നം കാണാറുണ്ട് ഇത് എല്ലാവരും മനസ്സിലാക്കണം. ഞങ്ങളൊക്കെ കൂലി പണിക്കാരം നിങ്ങൾ കൊ്മ്പത്തെ ആൾക്കാരും എന്ന ചിന്തയുണ്ടോയെന്നും ജിത്തു ചോദിക്കുന്നുണ്ട്. രൂക്ഷമായ ഭാഷയിൽ തന്നെയായിരുന്നു ജിനു എബ്രഹാമിനെതിരെയുള്ള വിമർശനങ്ങൾ.


ജിത്തു ചന്ദ്രന്റെ ഫെയ്‌സബുക്ക് പോസ്റ്റിന്റ പൂർണ്ണരൂപം:

ഏകദേശം ഒരു വർഷം മുന്നെയാണ് മിസ്ടർ ജിനു എബ്രഹാം, " ആദം " എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈൻ ചെയ്യാൻ ഏൽപ്പിച്ചത്...പ്രിത്വിരാജ് ചിത്രമായതുകൊണ്ട് തന്നെ ഒന്നും നോക്കാതെ ചാടി വീണുചെയ്തു കൊടുക്കാൻ സന്നദ്ധനായി...ടൈറ്റിൽ ഇഷ്ട്ടപ്പെട്ടാൽ പോസ്റ്റർ ഡിസൈൻ തരും എന്ന ഉറപ്പിൽ അഞ്ചിലധികം ടൈറ്റിൽ വരച്ചിരുന്നു അന്ന്, " അമേൻ " പോലെ അല്ലെങ്കിൽ, അതുപോലെ ആർട്ടിസ്ടിക്ക് ആയിട്ട് 
വള്ളികളും, തൊങ്ങലുകളും, പഴവും കൊലയുമൊക്കെ വച്ച് വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പലതും ചെയ്യിപ്പിച്ചു...അന്നൊക്കെ പൂർണ്ണ സന്തോഷത്തോടെ സ്വീകരിച്ച കാര്യങ്ങൾ ആയിരുന്നു അതെല്ലാം...കാരണം 
വലിയൊരു ടീം ആയിരുന്നു അണിയറയിൽ എന്നതുകൊണ്ടുണ്ടായ അതിയായ സന്തോഷം തന്നെയായിരുന്നു...നിർദ്ദേശങ്ങൾ അനുസരിച്ച് മറ്റൊരു സുഹ്രത്തിനെ കൊണ്ടുപോലും ടൈറ്റിലുകൾ വരപ്പിച്ചു...അതിനിടയിൽ ചിത്രം നീങ്ങി, ഡിലെ ഉണ്ടാകുമെന്ന് 
അറിഞ്ഞു...മാസങ്ങൾക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നറിഞ്ഞപ്പോൾ പ്രസ്തുത ഡയറക്ടറോഡ്‌ ഡിസൈൻ ടീം ആയിട്ടുണ്ടോ എന്നു ചോതിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി...പിന്നീട് അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 
വീണ്ടും മൂന്നു ടൈറ്റിലുകൾ വരയ്ക്കുകയും, അദ്ദേഹം പറഞ്ഞ വിധം ഒരു ബാക്ക്ഗ്രൗണ്ടിൽ അത് സെറ്റ് ചെയ്ത് എടുക്കുകയുമുണ്ടായി...അവസാനം ചെയ്ത് അയച്ച ടൈറ്റിലിന് " പൊളിച്ചു " എന്നുള്ള മറുപടിയും തുടർന്ന് ബാക്ക്ഗ്രൗണ്ട് കൂടി അതിൽ ത്നന്നെ സെറ്റ് ചെയ്യ് എന്ന നിർദ്ദേശവും 
കിട്ടിയിരുന്നു...അദ്ധേഹത്തിന്റെ നിർദ്ദേശ പ്രകാരം ഒരു ബാക്ക്ഗ്രൗണ്ടും ചെയ്ത് അയച്ച് കൊടുത്തിരുന്നു...പിന്നീടുള്ള ഓരോ ദിവസവും ഞാൻ വർക്കിനെ പറ്റി അപ്ഡേറ്റ് ചെയ്തിരുന്നെങ്കിലും ഒരു റിപ്ലേ പോലും തരാനുള്ള മര്യാദ
അദ്ദേഹം കാണിച്ചിരുന്നില്ല, സ്കോട്ട്ലാൻഡിൽ ഷൂട്ട്‌ ഉണ്ടായിരുന്നതുകൊണ്ടാകാം എന്ന് കരുതി സമാധാനിച്ചു അപ്പോഴെല്ലാം, കൊള്ളാം പൊളിച്ചു ഇതിൽ വർക്ക് ചെയ്തോളു എന്ന് പറഞ്ഞ ഒരു വർക്ക് കൈവിട്ടു പോകുമെന്ന പ്രതീഷ് തീരെ ഇല്ലായിരുന്നു..
എല്ലാത്തിലുമുപരി ആ വർക്ക് പിന്നീട് വേണ്ടെന്നു വയ്ക്കുമ്പോളും, മറ്റൊരാളെ എല്പിക്കുംബോലും ഞങ്ങളെ അറിയിക്കുക എന്ന സാമാന്യ മര്യാദയെങ്കിലും മിസ്ടർ ജിനു 
അബ്രഹാമിന് കാണിക്കാമായിരുന്നു...ഇഷ്ട്ടപ്പെട്ടില്ല എന്ന് പറഞ്ഞിരുന്നെങ്കിലും താങ്കളുടെ മര്യാദയായി തന്നെ കണക്കാക്കിയിരുന്നെനെ...ഇത് ആദ്യത്തെ 
അനുഭവമല്ല, ഞങ്ങൾക്കും സുഹ്രത്തുക്കൾക്കും... ഇപ്പോൾ ഇതിവിടെ അവതരിപ്പിക്കാൻ ഉണ്ടായ കാരണം മറ്റൊന്നല്ല, ഇനി ഒരാളോടും നിങ്ങളുടെ 
 ഈ നെറികെട്ട ഏർപ്പാട് കാണിക്കരുത്...നിങ്ങൾ സ്ക്രിപ്റ്റ് എഴുതുന്നതും, ഡയറക്റ്റ് ചെയ്യുന്നതുമൊക്കെ പോലെ തന്നെ കഷ്ട്ടപ്പെട്ടു തന്നെയാണ് ഓരോ ഡിസൈനറും 
നിങ്ങൾക്ക് പറയുന്നതൊക്കെ ചെയ്തു തരുന്നത്...അല്ലാതെ ഞങ്ങൾ മുറ്റത്തെ മരത്തിൽ നിന്നും ഉലുത്തിയിടുന്നതല്ല ഡിസൈനുകൾ...
" FML-TTChithiraBold " എന്ന ഫോണ്ടിൽ ഒരു കുഞ്ഞിനെ കുത്തിക്കയറ്റി ടൈറ്റിൽ ചെയ്താൽ മതിയായിരുന്നു എങ്കിൽ താങ്കൾ എന്തിനാണ് ഇത്രയും ഘോരം ഘോരം
ഡയലോഗുകൾ അടിച്ച്, ഇത്രയും നാൾ കഷ്ട്ടപ്പെടുത്തിയത് ഞങ്ങളെ ???
അതോ ഞങ്ങളൊക്കെ വെറും കൂലിപ്പണി എടുക്കുന്നവരും നിങ്ങളൊക്കെ കൊമ്പത്തെ ആൾക്കാരും എന്ന വൃത്തികെട്ട ചിന്തയോ ??? അങ്ങനെ ആണെങ്കിൽ തന്നെ പണി 
എടുത്തതിനുള്ള കൂലി തരാൻ മര്യാദ കാണിച്ചോ നിങ്ങൾ ??? ഈ പ്രവണത മലയാള സിനിമ ഇന്ടസ്ട്രിയിൽ നില നിൽക്കുന്നിടത്തോളം 
നമ്മൾ ഇതൊക്കെ വീണ്ടും അനുഭവിച്ചു കൊണ്ട്തന്നെ ഇരിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല, സിനിമാ സംഘടനയായ FEFKA യിലെ മെമ്പർ എന്ന നിലയ്ക്ക് ബന്ധപ്പെട്ട 
ഭാരവാഹിയെ അറിയിക്കാനുള്ള മര്യാദ ഞാൻ കാണിച്ചിട്ടുണ്ട്...പല പോസ്റ്റർ ഡിസൈനർമാരും കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന 
അല്ലെങ്കിൽ പോയിട്ടുള്ള സാഹചര്യം തന്നെയാണിത്, പലരും പറയാൻ മടിക്കുന്നതും, പേടിക്കുന്നതുമായ കാര്യങ്ങൾ തന്നെയാണ് ഇതെല്ലാം...ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്ന, 
ചെയ്യിപ്പിക്കാനിരിക്കുന്ന സുഹൃത്തുക്കൾ ഒരു കാര്യം മനസ്സിലാക്കൂ...ഞങ്ങളും വിശപ്പടക്കാൻ ആഹാരം കഴിക്കാറുണ്ട്,
 കരണ്ട് ബിൽ അടയ്ക്കാറണ്ട്, ഉറക്കം ത്യജിക്കാറുണ്ട്, അതിലൊക്കെ ഉപരി സിനിമയെ സ്വപ്നം കാണാറുണ്ട് ! അവസാനത്തെ പോയിൻറ് തന്നെയാണ് നിങ്ങളൊക്കെ അറിഞ്ഞോ അറിയാതെയോ മുതലെടുക്കുന്നതെന്ന് മനസ്സിലാക്കിയാൽ നന്ന്...!

ആദം എന്നാ ചിത്രത്തിന് വേണ്ടി ചെയ്ത ടൈറ്റിൽ ഡിസൈനുകൾ ആണ് ചുവടെ ചേർക്കുന്നത്, ഇതിൽ അവസാനത്തെ ഡിസൈൻ ആണ് സംവിധായകൻ ഇഷ്ട്ടമായി എന്നും അതിൽ വർക്ക് ചെയ്തോളു എന്നും പറഞ്ഞത്...
ഇതിൽ എന്റെ സുഹ്രത്ത് ശ്രീ Sanesh Mvsanesh വരച്ച ഒരു ഡിസൈനും ഉൾപ്പെടുന്നു..അളിയാ അഡ്വാൻസ് കിട്ടുമ്പോ അതിന്റെ കാശ് തരാൻ ഇരിക്കുവായിരുന്നു , എന്തൊക്കെ സംഭവിച്ചാലും അത് ഞങ്ങൾ തന്നിരിക്കും !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP