Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുച്ചാഴിയുടെ അടിച്ച് പൊളി ഗാനം ഫെയ്‌സ് ബുക്കിലൂടെ പുറത്ത് വിട്ട് മോഹൻലാൽ; ആരാധകരെ ആവേശം കൊള്ളിച്ച് ചിത്രം 29 ന് റിലീസിന്

പെരുച്ചാഴിയുടെ അടിച്ച് പൊളി ഗാനം ഫെയ്‌സ് ബുക്കിലൂടെ പുറത്ത് വിട്ട് മോഹൻലാൽ; ആരാധകരെ ആവേശം കൊള്ളിച്ച് ചിത്രം 29 ന് റിലീസിന്

ലയാളനാട്ടിൽ വഴങ്ങിത്തെളിഞ്ഞ അവസരവാദ രാഷ്ട്രീയവുമായി അമേരിക്കയിലെത്തുന്ന ഒരാളുടെ കളികളും രസങ്ങളും ചേർന്ന ഒരു മുഴുനീള പൊളിറ്റിക്കൽ സറ്റയർ ചിത്രമായ'പെരുച്ചാഴിയുടെ മറ്റൊരു അടിച്ച് പൊളി ഗാനം കൂടി പുറത്ത് വിട്ടു.

'അടിച്ചു പൊളിക്കെടാ പെരുച്ചാഴി' എന്നു തുടങ്ങുന്ന ഗാനമാണ്പുറത്തു വന്നത്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസബുക്ക് പേജിലൂടെയാണ് ഗാനം പുറത്തു വന്നത്.

ലാലിനൊപ്പം മുകേഷും ബാബുരാജും അജു വർഗീസും അണി നിരക്കുന്നതാണ് ഈ ഗാനം. വിമാനം കയറിപ്പോവുന്ന മൂവർ സംഘത്തിന്റെ ദൃശ്യത്തോടെയാണ് ഗാനം അവസാനിക്കുന്നത്.

മുണ്ടും മടക്കിക്കുത്തി നെഞ്ചും വിരിച്ച് മൈതാന മധ്യത്തിൽ നിൽക്കുന്ന ലാലേട്ടന്റെ ചിത്രവുമായി ഇറങ്ങിയ പെരുച്ചാഴിയുടെ പോസ്‌റർ നേരത്തെ ശ്രദ്ധേയമായിരുന്നു.ഇന്ത്യയുടേയും അമേരിക്കയുടേയും പതാകയും ഹോക്കി സ്റ്റിക്കും ചിത്രത്തിന്റെ ടൈറ്റിലിൽ കാണിച്ചിട്ടുണ്ട്. മുണ്ടും മടക്കിക്കുത്തിയുള്ള ലാലേട്ടനെ നിരവധി ചിത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ഹെയർസ്‌റ്റൈലും താടിയും വ്യത്യസ്തത നിറഞ്ഞ തരത്തിലാണ് പെരുച്ചാഴിയിൽ അവതരിപ്പിച്ചിരിക്കുന്നത്.


അരുൺ വൈദ്യനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അക്കരക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ അജയൻ വേണഗോപാലാണ്പെരുച്ചാഴിയുടെ തിരക്കഥ രചിച്ചത്. അറോറയാണ് സംഗീതം. പൂർണമായുംഅമേരിക്കയിലായിരുന്നു ചിത്രീകരണം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽബാബുരാജ്, അജു വർഗീസ്, ശങ്കർ രാമകൃഷ്ണൻ, സാന്ദ്ര തോമസ്, രാഗിണിനന്ദ്വാനി എന്നിവരുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP