Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ജൂറി ഒരു രാഷ്ട്രീയപാർട്ടിയുടെ കാലാൾപ്പടയായി മാറി; ദേശീയ അവാർഡ് നിർത്തേണ്ട കാലം കഴിഞ്ഞെന്ന് അടൂർ; അവാർഡുകളുടെ ആശയം തന്നെ പൂർണമായും കടപുഴക്കി എറിഞ്ഞുവെന്നും മുൻ ദേശീയ അവാർഡ് ജേതാവ്

'ജൂറി ഒരു രാഷ്ട്രീയപാർട്ടിയുടെ കാലാൾപ്പടയായി മാറി; ദേശീയ അവാർഡ് നിർത്തേണ്ട കാലം കഴിഞ്ഞെന്ന് അടൂർ; അവാർഡുകളുടെ ആശയം തന്നെ പൂർണമായും കടപുഴക്കി എറിഞ്ഞുവെന്നും മുൻ ദേശീയ അവാർഡ് ജേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ ജൂറി ഒരു രാഷ്ട്രീയപാർട്ടിയുടെ കാലാൾപ്പടയായി മാറിയെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അവരാണ് ആർക്ക് അവാർഡ് കൊടുക്കണമെന്ന് തീരുമാനിക്കുന്നത്. ദേശീയ അവാർഡ് നിർത്തേണ്ട കാലം കഴിഞ്ഞെന്നും അടൂർ തിരുവനന്തപുരത്ത് പറഞ്ഞു. പുരസ്‌കാര ജൂറി ഒരു രാഷ്ട്രീയ പാർട്ടിയുടെ കാലാൾപ്പടയായി മാറിയെന്ന് അടൂർ വിമർശിച്ചു. രാഷ്ട്രീയ പാർട്ടിയുടെ കാലാൾപ്പടയായി മാറിയവരാണ് ആർക്കൊക്കെ അവാർഡ് നൽകണമെന്ന് തീരുമാനിക്കുന്നത്. അവാർഡുകൾ നിർത്തലാക്കേണ്ട കാലം അതിക്രമിച്ചു. ചലച്ചിത്ര പുരസ്‌കാരത്തിൽ രാഷ്ട്രീയം കടന്നുകൂടിയിട്ടുണ്ടെന്നും അടൂർ ഗോപാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു.

എന്തിനു വേണ്ടിയാണോ ദേശീയ അവാർഡുകൾ തീരുമാനിക്കപ്പെട്ടത് അതിന്റെ ആശയം തന്നെ പൂർണമായും കടപുഴക്കി എറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ് ശ്രീറാം' വിളി കൊലവിളിയായി മാറിയെന്നും 'ജയ് ശ്രീറാം' വിളിച്ചുകൊണ്ടുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നു എന്നും ആരോപിച്ച് അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള 49 പ്രമുഖർ പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. ഇതേ തുടർന്ന് കേന്ദ്രത്തിൽ നിന്ന് അവാർഡുകളൊന്നും കിട്ടാത്തതുകൊണ്ടാണ് അടൂർ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും 'ജയ് ശ്രീറാം' വിളി കേൾക്കേണ്ട എങ്കിൽ പേരുമാറ്റി അടൂർ ചന്ദ്രനിലേക്ക് പോകട്ടെ എന്നും ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

കേന്ദ്രത്തിൽ നിന്ന് പുരസ്‌കാരങ്ങളൊന്നും ലഭിക്കാത്തതിനാലാണ് അടൂർ ഇത്തരം കാര്യങ്ങൾ പറയുന്നതെന്ന ബി.ഗോപാലകൃഷ്ണന്റെ ആരോപണത്തിന് അടൂർ വ്യക്തമായ മറുപടി നൽകിയിരുന്നു. ഒരു സിനിമാ സംവിധായകൻ എന്ന നിലയിൽ ലഭിക്കാവുന്ന എല്ലാ പുരസ്‌കാരങ്ങളും ലഭിച്ചു കഴിഞ്ഞു. നേടാവുന്നതിന്റെ പരാമവധി നേടിയിട്ടുണ്ട്. ഇനിയൊന്നും തനിക്ക് ലഭിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP