Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പികെയ്ക്കു പിന്നാലെ തെലുങ്കു ചിത്രം ഗോപാല ഗോപാലയും ഹൈന്ദവനിന്ദ ആരോപണത്തിൽ; സെൻസർ ബോർഡിന് ഹിന്ദുസംഘടനകളുടെ പരാതി

പികെയ്ക്കു പിന്നാലെ തെലുങ്കു ചിത്രം ഗോപാല ഗോപാലയും ഹൈന്ദവനിന്ദ ആരോപണത്തിൽ; സെൻസർ ബോർഡിന് ഹിന്ദുസംഘടനകളുടെ പരാതി

ആമിർ ഖാന്റെ പികെ എന്ന സിനിമയ്‌ക്കെതിരായി പല കോണിൽ നിന്ന് ഹൈന്ദവ സംഘടനകൾ പ്രതിഷേധമുയർത്തുന്നതിനിടെ തെലുങ്കു ചിത്രത്തിനെതിരെയും പരാതി. ചിത്രം ഹൈന്ദവ നിന്ദ നടത്തുന്നുവെന്നാരോപിച്ച് സെൻസർ ബോർഡിനാണ് ഹിന്ദുസംഘടനകൾ പരാതി നൽകിയത്.

ആൾദൈവങ്ങളെയും വിശ്വാസകച്ചവടത്തെയും പരിഹസിച്ച ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഗോപാല ഗോപാലയ്‌ക്കെതിരെയാണ് പ്രാദേശിക ഹിന്ദുസംഘടകൾ രംഗത്തെത്തിയത്. ഹിന്ദുദൈവങ്ങളെ സഭ്യേതരമായി ചിത്രീകരിക്കുന്നുവെന്ന് കാട്ടി ഭാഗ്യനഗർ ഗണേശോൽസവസമിതിയാണ് സെൻസർ ബോർഡിനെ സമീപിച്ചത്.

ടോളിവുഡിലെ മുൻനിരതാരങ്ങളായ പവൻ കല്യാണും വെങ്കിടേഷുമാണ് ഗോപാല ഗോപാലയിൽ കേന്ദ്രകഥാപാത്രങ്ങൾ. പരേഷ് റാവൽ ഓ മൈ ഗോഡിൽ അവതരിപ്പിച്ച നാസ്തികനായ വ്യാപാരിയായി വെങ്കിടേഷും കൃഷ്ണാ വാസുദേവ യാദവ് എന്ന പേരിൽ അക്ഷയ്കുമാർ എത്തിയ ശ്രീകൃഷ്ണാവതാരമായ കഥാപാത്രമായി പവൻ കല്യാണുമാണ് ഗോപാല ഗോപാലയിൽ അഭിനയിക്കുന്നത്. കിഷോർ കുമാർ പർദാസാനിയാണ് സംവിധായകൻ.

സമൂഹത്തിൽ ഹിന്ദുവിഭാഗത്തെ അവഹേളിക്കുകയാണ് ശ്രീകൃഷ്ണനെ തെറ്റായി ചിത്രീകരിക്കുന്ന സിനിമ ചെയ്യുന്നതെന്ന് സെൻസർ ബോർഡിന് നൽകിയ പരാതിയിൽ പറയുന്നു. ആക്ഷേപഹാസ്യചിത്രമായ ഗോപാല ഗോപാല. ജനുവരി പതിനാലിനാണ് റിലീസ് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP