Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബിൾ റോളിൽ തിളങ്ങി തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ; നയൻതാരയുടെ പുതിയ ഹൊറർ ത്രില്ലർ ചിത്രം ഐറയുടെ ടീസർ ഏറ്റെടുത്ത് ആരാധകർ

മായ എന്ന ഹൊറർ സിനിമക്ക് ശേഷം നയൻതാര പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാൻ വരുന്നു. ഐറ എന്ന ചിത്രത്തിലാണ് നയൻതാര ഇരട്ട വേഷത്തിൽ നായികയാകുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റാണ്.

വീണ്ടും പെൺകുഞ്ഞാണോഎന്ന വാചകത്തിൽ നിന്നുമാണ് ടീസർ ആരംഭിക്കുന്നത്. നയൻതാരയുടെ വ്യത്യസ്തമായ രണ്ട് റോളുകളാണ് ടീസറിൽ അവതരിപ്പിക്കുന്നത്. കരിയറിലാദ്യമായി നയൻതാര ഡബിൾ റോളിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഐറക്ക്.

രണ്ട് കാല ഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ബ്ലാക്ക് ആൻഡ് വൈറ്റിലും കളറിലുമായാണ് ടീസറിൽ രണ്ട് കാലഘട്ടങ്ങളിലെ രംഗങ്ങൾ വന്നു പോകുന്നത്. പേടിപ്പെടുത്തുന്ന രംഗങ്ങളും ടീസറിലുണ്ട്. നയൻതാരയുടെ പ്രകടനം തന്നെയാണ് ടീസറിന്റേയും ആകർഷണീയത.

മാ, ലക്ഷ്മി എന്നീ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സർജുൻ.കെജെആർ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. നയൻതാരയുടെ അറമും കെജെആർ സ്റ്റുഡിയോയാണ് നിർമ്മിച്ചത്. കോലമാവ് കോകില, ഇമൈകൾ നൊടികൾ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിളക്കത്തിലാണ് നയൻതാര. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP