Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ച് ശല്യം ചെയ്യുന്നു;ചിത്രത്തിൽ കാണുന്ന ആൺകുട്ടികളെ നോക്കൂ; പ്രൊഫൈലിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ പോസ്റ്റ് ചെയ്ത് ഐശ്വര്യ ലക്ഷ്മിയുടെ ഉഗ്രൻ മറുപടി

ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ച് ശല്യം ചെയ്യുന്നു;ചിത്രത്തിൽ കാണുന്ന ആൺകുട്ടികളെ നോക്കൂ; പ്രൊഫൈലിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ പോസ്റ്റ് ചെയ്ത് ഐശ്വര്യ ലക്ഷ്മിയുടെ ഉഗ്രൻ മറുപടി

മറുനാടൻ ഡെസ്‌ക്‌

ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ചവർക്ക് ഗംഭീര തിരിച്ചടി നൽകി നടി ഐശ്വര്യ ലക്ഷ്മി. തന്നെ ശല്യം ചെയ്യുന്ന പ്രൊഫൈലിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് ഐശ്വര്യയുടെ പോസ്റ്റ്. സ്വകാര്യ സന്ദേശങ്ങൾ അയച്ച് തന്നെ ലൈംഗികമായി ശല്യം ചെയ്യുന്നു എന്ന് കുറിച്ചാണ് ഐശ്വര്യ സ്‌ക്രീൻഷോട്ട് പുറത്തുവിട്ടത്.

ഇത്തരം മോശം കാര്യങ്ങൾ സംഭവിക്കുമ്പോൾ വഴി മാറി നടക്കാനുള്ള പക്വത തനിക്കുണ്ടെന്നും താരം കുറിച്ചു.പക്ഷെ പ്രൊഫൈലിൽ കണ്ട ആൺകുട്ടികളുടെ ചിത്രമാണ് താരത്തെ അത്ഭുതപ്പെടുത്തിയത്. സ്‌കൂൾ യൂണീഫോം ധരിച്ചുനിൽക്കുന്ന നാല് ആൺകുട്ടികളാണ് ചിത്രത്തിലുള്ളത്. 'ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങൾ അയച്ച് എന്നെ ലൈംഗികമായി ശല്യം ചെയ്യുകയാണ്. ഇത്തരം വൃത്തികേടുകൾ കാണുമ്പോൾ വഴി മാറി നടക്കാനുള്ള പ്രായം എനിക്കുണ്ട്.

പക്ഷെ ഈ ചിത്രത്തിൽ കാണുന്ന ആൺകുട്ടികളെ ഒന്നു നോക്കൂ', ഐശ്വര്യ കുറിച്ചു.ദി ഡാഡ് ഓഫ് ഡെവിൽസ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പ്രൊഫൈലാണ് നടിയുടെ സ്‌ക്രീൻഷോട്ടിലുള്ളത്. ഫ്രണ്ട്സ് എന്ന ഹാഷ്ടാഗോടെ സ്‌കൂൾ യൂണീഫോമിലുള്ള നാല് ആൺകുട്ടികളെ ചിത്രത്തിൽ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP