Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാഹുബലിക്ക് ശേഷം വീണ്ടും ശിവകാമി ദേവീയുടെ അതേ രൂപഭാവത്തിൽ രമ്യാ കൃഷ്ണന്റെ ലുക്ക്; വിനയൻ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസറിൽ നിറയുന്നത് പേടിപ്പെടുത്ത രംഗങ്ങൾ തന്നെ

ബാഹുബലിക്ക് ശേഷം വീണ്ടും ശിവകാമി ദേവീയുടെ അതേ രൂപഭാവത്തിൽ രമ്യാ കൃഷ്ണന്റെ ലുക്ക്; വിനയൻ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസറിൽ നിറയുന്നത് പേടിപ്പെടുത്ത രംഗങ്ങൾ തന്നെ

ലയാളത്തിലെ പണംവാരി ഹെറർ ചിത്രങ്ങളിലൊന്നായിരുന്നു വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ. ഒരുകാലത്ത് മലയാളികളുടെ മനസിൽ ഭീതിനിറച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണ് 20 വർഷത്തിന് ശേഷം രണ്ടാം ഭാഗം ഇറങ്ങുമ്പോഴും ചിത്രത്തിന് വൻ വരവേൽപ്പ് ലഭിക്കുമെന്ന സൂചനയാണ് ടീസറിന് ലഭിച്ചത്..ആകാശഗംഗ 2 എന്ന പേരിൽ വരുന്ന ചിത്രത്തിന്റെ ടീസർ വൈറലായി മാറുകയാണ്.

ചിത്രത്തിലെ ഭയപ്പെടുത്തുന്ന രം?ഗങ്ങൾ കോർത്തിണക്കിയുള്ള ഉദ്വേഗജനകമായ ടീസറാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഒരു മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം.വിനയന്റെ മകൻ വിഷ്ണു വിനയ് നായകനായെത്തുന്ന ചിത്രത്തിൽ പുതുമുഖം ആരതിയാണ് നായികയായെത്തുന്നത്. രമ്യ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാർ ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, പ്രവീണ, തെസ്‌നി ഖാൻ രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ നസീർ സംക്രാന്തി, വത്സലാ മേനോൻ ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

ആകാശ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കാൽവിൻ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, കല: ബോബൻ, മേക്കപ്പ്: റോഷൻ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്

ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണൻ മലയാളത്തിലേക്ക് എത്തുന്ന ചിത്രവും കൂടിയാണ് 'ആകാശഗംഗ 2'. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി'യിൽ രമ്യാ കൃഷ്ണൻ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.ടീസറിൽരമ്യ കൃഷ്ണന്റെ രൂപമാറ്റം ബാഹുബലിയിലെ ശിവകാമി ദേവി എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP