Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീയൊക്കെ എന്ത്...! അക്ഷയ്കുമാറിന് പേടി ഭാര്യയെ; വേദിയിൽ അഗ്നിയിൽ മുങ്ങി നിന്ന അക്ഷയിനെ വരവേറ്റത് ട്വിങ്കിളിന്റെ ശകാരം;'വീട്ടിലേക്കു വരൂ, ഞാൻ നിങ്ങളെ കൊല്ലും തീയെ അതീജീവിച്ചെത്തിയാലെന്ന് ഭാര്യ

തീയൊക്കെ എന്ത്...! അക്ഷയ്കുമാറിന് പേടി ഭാര്യയെ; വേദിയിൽ അഗ്നിയിൽ മുങ്ങി നിന്ന അക്ഷയിനെ വരവേറ്റത് ട്വിങ്കിളിന്റെ ശകാരം;'വീട്ടിലേക്കു വരൂ, ഞാൻ നിങ്ങളെ കൊല്ലും തീയെ അതീജീവിച്ചെത്തിയാലെന്ന് ഭാര്യ

മറുനാടൻ ഡെസ്‌ക്‌

ക്ഷയ് കുമാർ ഡിജിറ്റൽ വീഡിയോ രംഗത്തേയ്ക്കും എത്തുകയാണ്. ആമസോണിന്റെ ദ എൻഡ് എന്ന പരമ്പരയിലൂടെയാണ് അക്ഷയ് കുമാർ ഡിജിറ്റൽ വീഡിയോ രംഗത്തേയ്ക്ക് എത്തുന്നത്. ഇതിന്റെ ഭാഗമായി അക്ഷയ് കുമാർ ഒരു റാംപ് വാക്കിലും പങ്കെടുത്തിരുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായ റാംപ് വാക് ആയിരുന്നു അത് .

ഒരു മജീഷ്യന്റെയോ അഭ്യാസിയുടെയോ ഒക്കെ മെയ്വഴക്കത്തോടെ തീയിൽ കുളിച്ചു നിൽക്കുന്ന അക്ഷയ് കുമാറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. പക്ഷേ തീയിൽ കുളിച്ച ധീരന് 'വീട്ടിൽ പോവാൻ' ഭീതി സമ്മാനിക്കുകയാണ് ഭാര്യ ട്വിങ്കിൾ ഖന്ന. തീയിലും എന്നെ പേടിപ്പിക്കുന്നത് ഭാര്യയുടെ ട്വീറ്റാണെന്നാണ് അക്ഷയ് കുമാർ പറയുന്നത്.

'തീയിൽ കുളിച്ചതു' പോലെ സ്റ്റേജിലെത്തിയപ്പോൾ ഹർഷാരവങ്ങളോടെയാണ് സദസ്സ് അക്ഷയിനെ എതിരേറ്റത്. ലോഞ്ചിന്റെ ചിത്രങ്ങൾ അക്ഷയ് തന്റെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. അധികം വൈകാതെ അക്ഷയ് കുമാറിന്റെ ട്വീറ്റിന് മറുട്വീറ്റുമായി ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്നയും രംഗത്തെത്തി. തീയിൽ നിൽക്കുന്ന ഭർത്താവിനെ കണ്ട ഞെട്ടലോടെയായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ്. 'വീട്ടിലേക്കു വരൂ, ഞാൻ നിങ്ങളെ കൊല്ലാൻ പോവുകയാണ്- തീയിനെ അതിജീവിച്ച് നിങ്ങളെത്തിയാൽ' എന്നായിരുന്നു ട്വിങ്കിളിന്റെ രസകരമായ ട്രോൾ.

ഭാര്യയുടെ ട്വീറ്റ് കണ്ട അക്ഷയ് ഉടനെ തന്നെ മറുപടിയുമായി എത്തി. 'സത്യത്തിൽ ഇപ്പോൾ ഞാൻ ഏറ്റവും ഭയപ്പെടുന്നത് ഇതാണെന്ന' കമന്റോടെയായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ് അക്ഷയ് ഷെയർ ചെയ്തത്.അതിസാഹസികമായ സ്റ്റണ്ട് സീനുകൾ ചെയ്യാൻ ഏറെ താൽപ്പര്യമുള്ള ബോളിവുഡ് താരങ്ങളിൽ ഒരാൾ കൂടിയാണ് അക്ഷയ് കുമാർ. ഞാനെന്നെ ഒരു സ്റ്റണ്ട്മാൻ എന്നാണ് ആദ്യം വിളിക്കാൻ ഇഷ്ടപ്പെടുന്നത്, അതിനു ശേഷമേ ആക്റ്റർ എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നുള്ളൂ എന്നാണ് അക്ഷയ് കുമാർ പറയുന്നത്.

ധാരാളം ആക്ഷനും സംഘട്ടനങ്ങളുമെല്ലാമുള്ള ഒരു ത്രില്ലർ ചിത്രമാണ് 'ദ എൻഡ്'. മകൻ ആരവ് ആണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കടന്നുചെല്ലാനുള്ള ആശയം തനിക്ക് നൽകി പ്രചോദനമായതെന്ന് അക്ഷയ് കുമാർ ലോഞ്ചിനിടെ പറഞ്ഞു. ''ഡിജിറ്റൽ പ്ലാറ്റ്ഫോം എനിക്ക് ഏറെ ആവേശം സമ്മാനിക്കുന്നുണ്ട്. ഈ ഷോയോടെ ഡിജിറ്റൽ സ്ട്രീമിങ് ലോകത്തേക്കുള്ള എന്റെ അരങ്ങേറ്റം കുറിക്കുകയാണ്. എക്സ്ട്രാ ഓഡിനറി ആയ കാര്യങ്ങൾ ചെയ്ത് ഈ മീഡിയത്തിലൂടെ യൂത്തിന്റെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കാൻ ഞാനാഗ്രഹിക്കുന്നു,'' അക്ഷയ് കുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP