Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മൊബൈൽ ഫോൺ നിരോധിച്ചു, സെറ്റിൽ 15 പേർ മാത്രം'; അപരിചിതരെയും ഞാനുമായി അടുപ്പമില്ലാത്തവരെയും സെറ്റിനു പുറത്തു നിർത്തി; ആടൈ'യിലെ നഗ്‌നരംഗത്തിന്റെ ചിത്രീകരണാനുഭവം പറഞ്ഞ് അമല പോൾ; സിനിമ തന്നെ വേണ്ടെന്നു വെച്ച സമയത്താണ് ആടൈ തേടിയെത്തുന്നത്; തിരക്കഥയുടെ ആദ്യ പേജ് വായിച്ചപ്പോൾത്തന്നെ ഞാൻ ഞെട്ടിപ്പോയെന്നും അമല

'മൊബൈൽ ഫോൺ നിരോധിച്ചു, സെറ്റിൽ 15 പേർ മാത്രം'; അപരിചിതരെയും ഞാനുമായി അടുപ്പമില്ലാത്തവരെയും സെറ്റിനു പുറത്തു നിർത്തി; ആടൈ'യിലെ നഗ്‌നരംഗത്തിന്റെ ചിത്രീകരണാനുഭവം പറഞ്ഞ് അമല പോൾ; സിനിമ തന്നെ വേണ്ടെന്നു വെച്ച സമയത്താണ് ആടൈ തേടിയെത്തുന്നത്; തിരക്കഥയുടെ ആദ്യ പേജ് വായിച്ചപ്പോൾത്തന്നെ ഞാൻ ഞെട്ടിപ്പോയെന്നും അമല

മറുനാടൻ ഡെസ്‌ക്‌

ടീസർ പുറത്തെത്തിയത് മുതൽ സമീപകാലത്ത് ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള വാർത്താപ്രാധാന്യവും പ്രേക്ഷകശ്രദ്ധയും ലഭിച്ച സിനിമയാണ് അമല പോൾ നായികയാവുന്ന 'ആടൈ'. അമല അവതരിപ്പിക്കുന്ന കാമിനി എന്ന കഥാപാത്രം വിവസ്ത്രയായി എത്തുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. ആ രംഗത്തിന്റെ ചില ഷോട്ടുകൾ ആദ്യം പുറത്തെത്തിയ ടീസറിലും ഉണ്ടായിരുന്നു. അതിനെ ചുറ്റിപ്പറ്റിയായിരുന്നു പിന്നീട് സോഷ്യൽ മീഡിയയിൽ ഈ സിനിമയെക്കുറിച്ചുള്ള ചർച്ചകളെല്ലാം.

ആടൈ ഒരു പരീക്ഷണ ചിത്രമാണെന്നും സിനിമ തന്നെ വേണ്ടെന്നു വെച്ച സമയത്താണ് ആടൈ തേടിയെത്തിയതെന്നും അമല പോൾ. ആടൈയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് കരിയറിൽ താൻ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. ട്രെയിലറിലെ വിവാദരംഗത്തെക്കുറിച്ചും അമല പോൾ പ്രതികരിച്ചു.കഥാപാത്രത്തിന്റെ പൂർണതയ്ക്കായി വിട്ടുവീഴ്ചകളൊന്നും നടത്താത്ത അമലയുടെ നിലപാടിന് വലിയ അഭിനന്ദനമാണ് തമിഴ് ഇൻഡസ്ട്രിയിൽ നിന്നും ഭൂരിഭാഗം പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ധൈര്യപൂർവ്വമാണ് ആ രംഗത്തിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതെങ്കിലും ചിത്രീകരണദിനം അടുത്തപ്പോൾ താൻ സമ്മർദത്തിലായെന്ന് പറയുന്നു അമല. ഒപ്പം ചിത്രീകരണാനുഭവം പങ്കുവെക്കുകയും ചെയ്യുന്നു അവർ. ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിനിടെയായിരുന്നു അമല പോളിന്റെ പ്രതികരണം.

സിനിമ തന്നെ വേണ്ടെന്നു വെയ്ക്കാമെന്ന് ഇരിക്കുമ്പോഴാണ് ആടൈയുടെ കഥ കേൾക്കുന്നത്. സത്യത്തിൽ തിരക്കഥയുടെ ആദ്യ പേജ് വായിച്ചപ്പോൾത്തന്നെ ഞാൻ ഞെട്ടിപ്പോയി. ഇത് ഏതെങ്കിലും ഇംഗ്ലിഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്. വളരെ ആഴത്തിലാണ് സംവിധായകൻ കഥ പറഞ്ഞിരിക്കുന്നത്. അങ്ങനെ സംവിധായകനോടു വരാൻ പറഞ്ഞു. ഡൽഹിയിൽവച്ചാണ് ഞാനും രത്‌നകുമാറും കൂടിക്കാഴ്ച നടത്തുന്നത്. മുടിയും താടിയും നീട്ടിയൊരു കഥാപാത്രം. അങ്ങനെ അദ്ദേഹം രണ്ടു മണിക്കൂറു കൊണ്ട് കഥ പറഞ്ഞു. ഏതെങ്കിലും ഇംഗ്ലിഷ് സിനിമയുടെ റീമേക്ക് ആണോയെന്ന് വീണ്ടും ചോദിച്ചു. യഥാർഥ കഥയാണെന്ന് അദ്ദേഹം ഉറപ്പുനൽകി.' അമല പറഞ്ഞു.

'വിവസ്ത്രയായി എനിക്ക് ഒരു രംഗത്തിൽ അഭിനയിക്കണമായിരുന്നു. ഇതെല്ലാം സമ്മതിച്ചു കൊണ്ടാണ് കരാറിൽ ഒപ്പിട്ടതെങ്കിലും ആ സമയത്ത് നമുക്ക് സ്വാഭാവികമായും ടെൻഷൻ ഉണ്ടാകും. എന്റെ സുരക്ഷയുടെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നു. സെറ്റിൽ എത്രപേരുണ്ടാകും, സെക്യൂരിറ്റി ഉണ്ടാകുമോ അങ്ങനെ പല കാര്യങ്ങൾ. ഇക്കാര്യത്തിൽ സംവിധായകൻ രത്‌നകുമാറും സംഘവും എന്റെ സുരക്ഷ ഉറപ്പ് വരുത്തി.

ആദ്യം എല്ലാവരുടെയും മൊബൈൽ ഫോൺ വാങ്ങിച്ചു വച്ചു. അതിനു ശേഷം സെറ്റിലെ അംഗ സംഖ്യ പതിനഞ്ചാക്കി കുറച്ചു. അപരിചിതരെയും ഞാനുമായി അടുപ്പമില്ലാത്തവരെയും സെറ്റിനു പുറത്തു നിർത്തി. ആദ്യ ഷോട്ട് എടുത്തതിന് ശേഷം ഞാൻ ആ ടീമിനോട് പറഞ്ഞു, പാഞ്ചാലിക്ക് അഞ്ച് ഭർത്താക്കന്മാരാണ് ഉണ്ടായിരുന്നത്. എനിക്കിപ്പോൾ 15 ഭർത്താക്കന്മാർ ഉള്ളതായി തോന്നുന്നുവെന്ന്. അത്രമാത്രം വിശ്വാസമുള്ളിടത്തേ എനിക്ക് ആ രംഗങ്ങളിൽ അഭിനയിക്കാൻ ആവുമായിരുന്നുള്ളൂ.'

സമീപകാലത്ത് അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ആടൈയിലെ കാമിനി എന്നും പറയുന്നു അവർ. 'ഒരുപാട് കമന്റുകളൊക്കെ കണ്ടു, ഈ സിനിമ ഓടിയില്ലെങ്കിൽ എന്തുചെയ്യും, അധ്വാനം പാഴായിപ്പോവില്ലേ എന്നൊക്കെ. who cares എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ഓരോ സിനിമയ്ക്കും ഒരു വിധിയുണ്ട്.'

 വരുന്ന കഥകളെല്ലാം ഒരേപോലെ ആയിരുന്നു. ദിവസവും രണ്ട് വൺലൈനുകളെങ്കിലും കേട്ടിരുന്നു. ആ കഥകളൊക്കെ കള്ളമായിരുന്നു. നായികാപ്രാധാന്യമുള്ള ലേബലിൽ എത്തിയിരുന്ന കഥകളൊക്കെ ഒന്നുകിൽ സ്ത്രീ ശാക്തീകരണത്തെപ്പറ്റി, അല്ലെങ്കിൽ ബലാത്സംഗത്തിന്റെ ഇരയും അവളുടെ പ്രതികാരവും, അതുമല്ലെങ്കിൽ ത്യാഗസന്നദ്ധയായ ഒരു അമ്മ..' ഈ കള്ളക്കഥകളിലൊന്നും അഭിനയിക്കാൻ താൽപര്യമില്ലാത്തതിനാൽ സിനിമാജീവിതം അവസാനിപ്പിക്കാൻ സമയമായതായി തോന്നുന്നുവെന്ന് മാനേജർ പ്രദീപനോട് പറഞ്ഞിരുന്നുവെന്നും അമല പോൾ പറയുന്നു.

ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രമാണ് ആടൈ. അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഈ സിനിമയിലെ കഥാപാത്രമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ടോയ്ലറ്റ് പേപ്പർ ശരീരത്തിൽ ചുറ്റി അർധനഗ്‌നയായി മുറിവുകളോടെ നിൽക്കുന്ന അമല പോളിനെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണിച്ചത്.വയലൻസ് രംഗങ്ങളുടെ അതിപ്രസരം കാരണം സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. ജൂലൈ 19 നു ചിത്രം തിയറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP