Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഞങ്ങടെ അമ്പിളി വിചാരിച്ചാൽ എല്ലാ കാര്യവും നടക്കും; അടിപൊളി നൃത്തവുമായി അമ്പരപ്പിച്ച് സൗബിൻ; ജോൺ പോൾ ജോർജ് ചിത്രം അമ്പിളിയുടെ ടീസർ പുറത്ത്; ഈയടുത്ത് കണ്ട മനോഹര ടീസറെന്ന് കുറിച്ച് ദുൽഖറും

ഞങ്ങടെ അമ്പിളി വിചാരിച്ചാൽ എല്ലാ കാര്യവും നടക്കും; അടിപൊളി നൃത്തവുമായി അമ്പരപ്പിച്ച് സൗബിൻ; ജോൺ പോൾ ജോർജ് ചിത്രം അമ്പിളിയുടെ ടീസർ പുറത്ത്; ഈയടുത്ത് കണ്ട മനോഹര ടീസറെന്ന് കുറിച്ച് ദുൽഖറും

പ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന സൗബിൻ പ്രധാന കഥാപാത്രാകുന്ന അമ്പിളിയുടെ ടീസർ പുറത്തിറങ്ങി. സൗബിൻ ഷാഹിറിന്റെ വ്യത്യസ്തമായി വേഷമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഒരു കടയിൽ നിന്ന് പുറത്തിറങ്ങിയ സൗബിൻ ആളുകളുടെ മുന്നിൽ വച്ച് ഡാൻസ് കളിക്കുന്നതാണ് ടീസറിൽ കാണുന്നത്. ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ സൗബിന്റെ നൃത്തമാണ് ഹൈലൈറ്റ്. വ്യത്യസ്തമായ ലുക്കിലാണ് സൗബിൻ ചിത്രത്തിലെത്തുന്നത്.

ദുൽഖർ സൽമാൻ ആണ് അമ്പിളിയുടെ ടീസർ റിലീസ് ചെയ്തത്. അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ ടീസറെന്നാണ് ദുൽഖർ കുറിച്ചത്. സൗബി മച്ചാനും സംഘത്തിനും ആശംസകൾ നേരുന്നുവെന്നും ദുൽഖർ പറഞ്ഞു. അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു.

നടി നസ്രിയയുടെ സഹോദരൻ നവീൻ നസീമിന്റെ അരങ്ങേറ്റചിത്രം കൂടിയാണ് അമ്പിളി. പുതുമുഖമായ തൻവി റാം ആണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമൻ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരൺ വേലായുധനാണ് അമ്പിളിയുടെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് സംഗീത സംവിധായകൻ. വിനായക് ശശികുമാറിന്റേതാണ് വരികൾ. എഡിറ്റിങ് കിരൺദാസ്. വിനേഷ് ബംഗ്ലാൻ കലാസംവിധാനവും മഷാർ ഹംസ കോസ്റ്റ്യൂം ഡിസൈനിംഗും, ആർ. ജി. വയനാടൻ മേക്കപ്പും നിർവഹിക്കുന്നു.

യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.ഇ ഫോർ എന്റർടെയിന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP