Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജപ്പാന്റെ സൈനികരെയും ജയിലുകളെയും അപമാനിച്ചു; ആഞ്ജലീന ചിത്രം അൺബ്രോക്കണ് ജപ്പാനിൽ വിലക്ക്

ജപ്പാന്റെ സൈനികരെയും ജയിലുകളെയും അപമാനിച്ചു; ആഞ്ജലീന ചിത്രം അൺബ്രോക്കണ് ജപ്പാനിൽ വിലക്ക്

ഭിനയ മികവും കൊണ്ടും സൗന്ദര്യം കൊണ്ടും ലോക സിനിമസ്വാദകരെ തന്നെ ഇളക്കി മറിച്ച ഹോളിവുഡ് നടി ആഞ്ജലീന ജോളിയുടെ റീലിസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രമായ അൺബ്രോക്കന് ജപ്പാനിൽ വിലക്ക്. ജപ്പാന്റെ സൈനികരേയും ജയിലുകളേയും അപമാനിക്കുന്നു എന്നാരോപിച്ചാണ് ആഞ്ജലീന ജോളിയുടെ സംവിധാന സംരംഭമായ 'അൺബ്രോക്ക'ണ് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്.   ഈ ക്രിസ്മസിന് ആഗോള റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിനെതിരേ ജപ്പാൻകാർ വ്യാപകമായി അധികാരികൾക്ക് ഓൺലൈൻ പരാതി നൽകുകയായിരുന്നു.

ആഞ്ജലീന തന്നെ നിർമ്മിക്കുന്ന ചിത്രം അമേരിക്കൻ ഒളിമ്പ്യൻ ലൂയിസ് സാംപേറിനിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് വിമാനം തകർന്ന് പസഫിക് സമുദ്രത്തിൽ 47 ദിവസം ചെലവഴിച്ച ലൂയിസ് സാമിന്റെ 2010 ൽ ഇറങ്ങിയ പുസ്തകത്തെ ആസ്പദമാക്കിയുള്ള സിനിമയാണ്.

ജപ്പാൻ കടൽത്തീരത്ത് അടിയുന്ന ലൂയിസിനെ ജാപ്പനീസ് സേന പിടിച്ചു കൊണ്ടുപോകുകയും ലേബർ ക്യാമ്പിൽ രണ്ടു വർഷത്തോളം ദുരിതം
നിറഞ്ഞ ജീവിതം സമ്മാനിക്കുകയുമായിരുന്നു. അതേസമയം സിനിമയിൽ തങ്ങളുടെ സൈനികരെ ഏറെ മോശമായി ചിത്രീകരിച്ചിരിക്കുക യാണെന്നും പുസ്തകത്തിലെ വിവരങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും ജപ്പാൻകാർ ആരോപിക്കുന്നു.

പ്രതിഷേധത്തിൽ 8000 പേരാണ് ഒപ്പു വച്ചിട്ടുള്ളത്. 2014 നവംബർ 17 ന് സിഡ്‌നിയിൽ പ്രീമിയർ നടന്ന ചിത്രം ഈ ക്രിസ്മസിന് ആഗോള റിലീസ് ചെയ്യാനാണ് പദ്ധതി. 65 ദശലക്ഷം ഡോളർ മുടക്കുമുതലുള്ള ചിത്രത്തിൽ ജാക്ക് ഒകോണലാണ് നായകനായി അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP