Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികൾ എവിടെ?നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മലയാള സിനിമ മേഖലയോട് ചോദ്യങ്ങൾ ഉന്നയിച്ച് അഞ്ജലി മേനോൻ; സംഘടനകളുടെ നിലപാടുകൾ അസ്വസ്ഥത ജനിപ്പിക്കുന്നതെന്നും സംവിധായിക

ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികൾ എവിടെ?നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ  മലയാള സിനിമ മേഖലയോട് ചോദ്യങ്ങൾ ഉന്നയിച്ച് അഞ്ജലി മേനോൻ; സംഘടനകളുടെ നിലപാടുകൾ അസ്വസ്ഥത ജനിപ്പിക്കുന്നതെന്നും സംവിധായിക

കോട്ടയം; നടി ആക്രമിക്കപ്പെട്ട കേസിൽ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ ചില ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ.'കേരളം ശക്തമായ സിനിമാ സംഘടനകൾ പ്രവർത്തിക്കുന്നയിടമാണ്. രാജ്യാന്തര തലത്തിൽ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവർത്തകരും ഇവിടെയുണ്ടെന്നതു മറക്കുന്നില്ല. എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികൾ എവിടെ? ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്. 'ടേക്കിങ് എ സ്റ്റാൻഡ്' എന്ന തലക്കെട്ടോടെ ബ്ലോഗിൽ അഞ്ജലി മേനോൻ കുറിച്ചു.

2017 ൽ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകൾ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. 'മീ ടൂ' ക്യാംപെയിന് ബോളിവുഡ് നൽകുന്ന പിന്തുണ വലുതാണെന്നും അഭിമാനത്തിനു നേരെയുള്ള അതിക്രമങ്ങൾ സിനിമാ വ്യവസായത്തിൽ അനുവദിക്കില്ലെന്ന നിലപാടാണ് ശക്തമായ നടപടികളിലൂടെ മുംബൈയിലെ സിനിമാ ലോകം കാട്ടിത്തരുന്നതെന്നും അവർ വ്യക്തമാക്കി.

മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വർഷത്തോളം പ്രവർത്തിച്ചു വന്ന ഒരു നടിയെ 2017 ൽ ലൈംഗികമായി അപമാനിച്ചു. ഇത് തുറന്നു പറഞ്ഞ അവർ(സംഭവത്തിനു തൊട്ടുപിന്നാലെ) പൊലീസിൽ പരാതിയും നൽകി. കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കാനുള്ള നടപടിയുമായി ഇവർ മുന്നോട്ടു പോകുകയും ചെയ്യുന്നു. എന്നിട്ടും സംഘടനകളുടെ ഭാഗത്ത് നിന്ന് വേണ്ടവിധത്തിലുള്ള പിന്തുണ അവർക്ക് ലഭിക്കുന്നില്ലെന്നും അഞ്ജലി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP