Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്നൊരിക്കൽ എന്റെ കൂടെ നീ പറഞ്ഞില്ലേ.... പാട്ട് പുറത്തിറക്കി; 'രമേശൻ ഒരു പേരല്ല' തിയേറ്ററിലേക്ക്; കാനഡ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള അവാർഡുമായി മലയാളിയുടെ മനസ്സ് പിടിക്കാൻ സുജിത് വിഘ്‌നേശ്വർ

അന്നൊരിക്കൽ എന്റെ കൂടെ നീ പറഞ്ഞില്ലേ.... പാട്ട് പുറത്തിറക്കി; 'രമേശൻ ഒരു പേരല്ല' തിയേറ്ററിലേക്ക്; കാനഡ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള അവാർഡുമായി മലയാളിയുടെ മനസ്സ് പിടിക്കാൻ സുജിത് വിഘ്‌നേശ്വർ

തിരുവനന്തപുരം: സുജിത് വിഘ്‌നേശർ നിർമ്മിച്ച് സംവിധാനം ചെയ്ത ' രമേശൻ ഒരു പേരല്ല ' ഉടൻ കേരളത്തിലെ തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ പാട്ട് സോഷ്യൽ മീഡിയയിൽ റിലീസായി.

മലയാള ദൃശ്യമാധ്യമ രംഗത്തും കനേഡിയൻ ദൃശ്യമാധ്യമ രംഗത്തും പ്രവർത്തിച്ച സുജിത്തിന്റെ ആദ്യ സിനിമയാണിത്.എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നതും എന്നാൽ ചിന്തിപ്പിക്കുന്നതുമാണ് ഈ ചിത്രമെന്ന് സുജിത് പറഞ്ഞു.കാനഡ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിക്കൊണ്ടാണ് സുജിതിന്റെ തുടക്കം.

മണികണ്ഠൻ പട്ടാമ്പി നായകനാകുന്ന ഈ ചിത്രം ഒരു ഓൺലൈൻ ടാക്‌സി ഡ്രൈവറുടെ ജീവിതത്തിൽ നടക്കുന്ന കഥയാണ്.വൈകുന്ന നീതിയെന്ന പ്രമേയമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നതെന്ന് സുജിത് പറയുന്നു.തികച്ചും പുതുമയുള്ള രീതിയിലാണ് ഈ സിനിമ ചിത്രീകരിച്ചത്.നിശ്ചിതമായ ഒരു തിരക്കഥയ്ക്കും സംഭാഷണത്തിനും പുറകെ പോകാതെ റിയലിസ്റ്റിക്കായിട്ടുള്ള ഇംപ്രവൈസേഷൻ എന്നരീതിയാണ് അവലംബിച്ചത്.

2017 ഓഗസ്റ്റ് 15 നു ഇന്ത്യ 71-ാം സ്വാതന്ത്യദിനം ആഘോഷിച്ച ദിവസം രമേശന്റെ ജീവിതം തികച്ചും അപ്രതീക്ഷിതമായ വഴികളിലൂടെ മറ്റൊരു ദിശയിലേക്ക് നീങ്ങുന്നു. നടനാവുകയെന്ന സ്വപ്നവുമായാണ് സുജിത് തൃശൂരിലെ സ്‌കൂൾ ഓഫ് ഡ്രാമയിലേക്ക് വണ്ടികയറിയത്.അവിടെ പഠിക്കുമ്പോൾ തന്നെ ജപ്പാനിലൊക്കെപ്പോയി നാടകം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ജയപ്രകാശ് കുളൂരിന്റെ ഏകാങ്ക നാടകങ്ങൾ അവതരിപ്പിച്ച സുജിത്തിന് കാനഡയിലും പല വേദികളിൽ നാടകം ചെയ്യാനായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP