Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഹൻലാൽ സിനിമകളിലെ സർപ്രൈസ് എൻട്രിയായ ആന്റണി പെരുമ്പാവൂർ മകന്റെ ചിത്രത്തിൽ പൊലീസ് വേഷത്തിലെത്തും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആന്റണി ബാവൂർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മോഹൻലാൽ സിനിമകളിലെ സർപ്രൈസ് എൻട്രിയായ ആന്റണി പെരുമ്പാവൂർ മകന്റെ ചിത്രത്തിൽ പൊലീസ് വേഷത്തിലെത്തും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആന്റണി ബാവൂർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ർപ്രൈസ് എൻട്രികളിലൂടെ മോഹൻലാൽ സിനിമകളിൽ മാത്രം കണ്ടിരുന്ന ആന്റണി പെരുമ്പാവൂർ പിന്നീട് പ്രണവ് മോഹൻലാലിന്റെ ആദിയിലൂടെയാണ് മോഹൻലാൽ സിനിമകൾക്ക് പുറത്ത് കടക്കുന്നത്. ഇപ്പോഴിതാ പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി പെരുമ്പാവൂർ ഒരു കഥാപാത്രമായിയെത്തുകയാണ്. ആദിയിൽ ആന്റണി പെരുമ്പാവൂരായി തന്നെയാണ് അഭിനയിച്ചതെങ്കിൽ ഇപ്പോഴിതാഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി പെരുമ്പാവൂർ 'ആന്റണി'യായി തന്നെയാണ് എത്തുന്നത്.

ആന്റണി ബാവൂർ എന്ന പൊലീസ് കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്. പതിവിൽനിന്നു വ്യത്യസ്തമായ, അൽപം പ്രാധാന്യമുള്ള വേഷമാണിത്.അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. കലാഭവൻ ഷാജോൺ, മനോജ് കെ. ജയൻ, ഗോകുൽ സുരേഷ് എന്നിവരാണ് മറ്റു താരങ്ങൾ. പുതുമുഖം സായ ഡേവിഡ് നായികയാകുന്നു. ചിത്രം ജനുവരി 26ന് തിയറ്ററുകളിലെത്തും.

വമ്പൻ സംഘട്ടന രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രണവ് മോഹൻലാലിന്റെ സർഫിങ് രംഗങ്ങൾക്കു ഒപ്പം ഒരു ട്രെയിൻ ഫൈറ്റും ഈ ചിത്രത്തിന്റെ ഭാഗം ആണ്. പുലിമുരുകനിലെയും ഒടിയനിലെയും മോഹൻലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌നാണ് ഈ ചിത്രത്തിനും സംഘടനം ഒരുക്കുന്നത്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സയ ഡേവിഡ് ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP