Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുഷ്‌ക ശർമ്മ ഗർഭിണിയോ? സന്തോഷവാർത്തയ്ക്കായി കാത്തിരിക്കുന്നെന്ന് ആരാധകർ; വാർത്ത പരന്നത് മുംബൈയിൽ ഒരു ക്ലിനിക്കിന് മുന്നിൽ അനുഷ്‌കയെ കണ്ടതോടെ

അനുഷ്‌ക ശർമ്മ ഗർഭിണിയോ? സന്തോഷവാർത്തയ്ക്കായി കാത്തിരിക്കുന്നെന്ന് ആരാധകർ; വാർത്ത പരന്നത് മുംബൈയിൽ ഒരു ക്ലിനിക്കിന് മുന്നിൽ അനുഷ്‌കയെ കണ്ടതോടെ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്ലിയുടെയും ബോളുവുഡ് നടി അനുഷ്‌ക ശർമ്മയുടെയും വിവാഹം വലിയ ഉത്സവമായിട്ടാണ് ആരാധകർ ആഘോഷിച്ചത്. വിവാഹത്തിന് ശേഷവും ഇരുവരും പോസ്റ്റ് ചെയ്യുന്നുള്ള ഒരുമിച്ചുള്ള ഫോട്ടോകളും ഇവരെ കുറിച്ചുള്ള വാർത്തകളും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ച് പോരുന്നത്. ഇപ്പോഴിതാ വിരാടും അനുഷ്‌കയും ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണെന്ന വാർത്തയാണ് ബോളിവുഡ് ഗോസ്പ്പ് കോളങ്ങളിൽ നിറയുന്നത്.

കഴിഞ്ഞ ദിവസം മുംബൈയിൽ ഒരു ക്ലിനിക്കിന് മുന്നിൽ അനുഷ്‌കയെ കണ്ടതാണ് വാർത്ത പ്രചരിക്കാൻ കാരണം. ക്ലിനിക്കിൽ ഡോക്ടറെ സന്ദർശിച്ച് മടങ്ങുന്ന അനുഷ്‌കയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് താരം ഗർഭിണിയാണെന്ന ആരാധകരുടെ കണക്കുകൂട്ടലുകൾ തുടങ്ങിയത്. സന്തോഷവാർത്ത ഉടൻ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകരേറെയും.

കറുപ്പ് നിറത്തിലുള്ള ടീ ഷർട്ടും വെള്ളയിൽ കറുപ്പ് വരകളുള്ള പാന്റുമാണ് അനുഷ്‌കയുടെ വേഷം. കൈയിൽ ഒരു പേഴ്സുമായി ക്ലിനിക്കിൽ നിന്ന് പുറത്തേക്ക് കടക്കുന്നതിനിടെയാണ് ചിത്രം പകർത്തിയിരിക്കുന്നത്. കാറിൽ നിന്ന് ഇറങ്ങുന്നത് മുതലുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP