Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രേമത്തിന്റെ സെൻസർ കോപ്പി അപ്‌ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞെന്ന് അൻവർ റഷീദ്; അന്വേഷണ സംഘത്തിന് നാളെ തെളിവു നൽകും; പ്രേമം 50 ദിവസം തികയ്ക്കുമോ എന്നതിൽ സംശയമെന്ന് നിവിൻ പോളി

പ്രേമത്തിന്റെ സെൻസർ കോപ്പി അപ്‌ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞെന്ന് അൻവർ റഷീദ്; അന്വേഷണ സംഘത്തിന് നാളെ തെളിവു നൽകും; പ്രേമം 50 ദിവസം തികയ്ക്കുമോ എന്നതിൽ സംശയമെന്ന് നിവിൻ പോളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവാദമായ പ്രേമം വ്യാജപകർപ്പ് അപ്‌ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് അൻവർ റഷീദ്. ഇക്കാര്യങ്ങൾ വിശദമാക്കുന്ന തെളിവ് നാളെ അന്വേഷണ സംഘത്തിനു കൈമാറുമെന്നും അൻവർ റഷീദ് വ്യക്തമാക്കി.

അൻവറിനോടും ചിത്രത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രനോടും നാളെ ഹാജരാകണമെന്ന് ആന്റി പൈറസി സെൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, വ്യാജന്മാരുടെ ശല്യമുള്ളതിനാൽ പ്രേമം തിയറ്ററുകളിൽ 50 ദിവസം തികയ്ക്കുന്ന കാര്യം സംശയമാണെന്ന് ചിത്രത്തിലെ നായകൻ നിവിൻ പോളി പറഞ്ഞു.

നാലിടത്താണ് സിനിമയുടെ കോപ്പി നൽകിയതെന്ന് അൻവർ റഷീദ് വ്യക്തമാക്കി. ഈ സ്ഥലങ്ങളിൽ എവിടെ നിന്നാണ് ചിത്രം ചോർന്നതെന്ന് കണ്ടെത്തേണ്ടത് പൊലീസിന്റെ ജോലിയാണ്. വിഷയത്തിൽ നടപടിയുണ്ടാകാനാണ് തന്റെ ശ്രമം അല്ലാതെ വിവാദമുണ്ടാക്കാനല്ല.

വ്യാജന്മാർ പ്രചരിക്കുന്നതിനു പിന്നിൽ സിനിമയിലേക്ക് പുതുതായി വരുന്നവരുടെ ആത്മാർത്ഥതയില്ലായ്മയാണ് കാരണം. പുതിയ ആളുകളെ നിയമിക്കുമ്പോൾ ജാഗ്രത പുലർത്തിയി്‌ല്ലെങ്കിൽ ഇങ്ങനെയുണ്ടാകും. ചലച്ചിത്രമേഖലയിൽ ലോബിയില്ലെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും അൻവർ റഷീദ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നാളെ രാവിലെ 11ന് എത്താനാണ് അൻവർ റഷീദിനും അൽഫോൻസ് പുത്രനും ആന്റി പൈറസി സെൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇമെയിലിലൂടെ പരാതി കൊടുത്തതല്ലാതെ അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ ഒന്നും ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും നൽകിയിട്ടില്ലെന്നാണ് ആന്റിപൈറസി സെൽ പറയുന്നത്.

കേസിൽ സിനിമ രംഗവുമായി അടുത്ത് പ്രവർത്തിക്കുന്ന തമിഴ്‌നാട് സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സാങ്കേതികമായ കാര്യങ്ങൾ ഉള്ളതിനാൽ പൂർത്തിയാകുവാൻ സമയം എടുക്കുമെന്നുമാണ് ഡി.ജി.പി സെൻകുമാർ പറഞ്ഞത്. ഇന്നലെ സെൻസർ ബോർഡ് അംഗങ്ങളെ ആന്റി പൈറസി സെൽ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആന്റി പൈറസി വിഭാഗം കഴക്കൂട്ടത്തെ വിസ്മയ മാക്‌സ് സ്റ്റുഡിയോയിലും സെൻസർ ബോർഡ് തിയേറ്ററിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ ഉൾപ്പടെ എട്ടുപേരിൽനിന്ന് ആന്റി പൈറസി സെൽ വിവരങ്ങൾ ശേഖരിച്ചു. സെൻസർ ബോർഡ് ഓഫീസിലെ ഉൾപ്പെടെ കമ്പ്യൂട്ടർ ലോഗ് വിവരങ്ങൾ പരിശോധക സംഘം എടുത്തിട്ടുണ്ട്.

ഇതിനിടെയാണ് പ്രേമം 50 ദിവസം ഓടുമോ എന്ന കാര്യം സംശയമാണെന്ന് നടൻ നിവിൻ പോളി പറഞ്ഞത്. പ്രേമത്തിന് സംഭവിച്ചത് മറ്റൊരു സിനിമക്കും സംഭവിക്കാതിരിക്കട്ടെയെന്നും നിവിൻ പറഞ്ഞു.

വ്യാജ പതിപ്പ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് എഡിറ്റിങ് മുതൽ സെൻസറിങ് വരെയുള്ള ജോലികൾ ചെയ്ത ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ജൂൺ 11ന് റീലീസ് ചെയ്ത സിനിമ കേവലം 20 ദിവസത്തിനുള്ളിൽ തന്നെ 20 കോടിയോളം രൂപ കളക്റ്റ് ചെയ്തിരുന്നു. തീയേറ്ററുകളിൽ ടിക്കറ്റ് ലഭിക്കാതെ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരുന്ന ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റിയുള്ള വ്യാജനെത്തിയതാണ് സിനിമയ്ക്ക് തിരിച്ചടിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP