Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംവിധായൻ ജൂഡിന്റെ പേരിൽ തട്ടിപ്പിന്റെ ശ്രമം; സംഭവം പൊളിച്ചടുക്കി അപർണാ ബാലമുരളി; സ്‌ക്രീൻ ഷോട്ടടക്കം പങ്കുവച്ച് വിശദീകരണവുമായി ജൂഡും

സംവിധായൻ ജൂഡിന്റെ പേരിൽ തട്ടിപ്പിന്റെ ശ്രമം; സംഭവം പൊളിച്ചടുക്കി അപർണാ ബാലമുരളി; സ്‌ക്രീൻ ഷോട്ടടക്കം പങ്കുവച്ച് വിശദീകരണവുമായി ജൂഡും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സോഷ്യൽ മീഡിയ തട്ടിപ്പുകൾ പല ഭാവത്തിലും നടക്കുന്നുണ്ട്. ചലച്ചിത്ര മേഖലയിലും അതിന് കുറവൊന്നുമില്ല. അത്തരത്തിലുള്ള ഒരു മാരക തട്ടിപ്പാണ് നടി അപർണാബാലമുരളി പൊളിച്ചടുക്കിയത്. നായികമാരുടെ കോണ്ടാക്ട് നമ്പർ അടക്കം കൈക്കലാക്കാനായി വിരുതന്മാർ പല നമ്പറുകളും ഒപ്പിക്കും.അതിൽ ഒരെണ്ണമാണ് വിരുതൻ അപർണയ്ക്കു മുന്നിലും ഇറക്കിയത്.സംവിധായകൻ ജൂഡ് ആന്റണിയുടെ അസിസ്റ്റന്റ് എന്ന പേരിൽ അപർണയെ പറ്റിക്കാൻ ശ്രമിച്ചയാളാണ് പിടിക്കപ്പെട്ടത്.

പറ്റിപ്പ് ഇങ്ങനെ

ബാബു ജോസഫ് എന്ന പേരിലുള്ള ജി മെയിൽ അക്കൗണ്ടിൽ നിന്നായിരുന്നു നടി അപർണയെ പറ്റിക്കാൻ ശ്രമം നടന്നത്. സംവിധായകൻ ജൂഡിന്റെ അസിസ്റ്റന്റ് ആണെന്നും ജൂഡ് പുതിയൊരു ചിത്രം ചെയ്യുകയാണെന്നും ഇയാൾ സന്ദേശം അയച്ചു. ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യാൻ അപർണ അനുയോജ്യയാണെന്നും അതിനായി ബന്ധപ്പെടാൻ ഫോൺ നമ്പർ വേണമെന്നുമായിരുന്നു ബാബു ജോസഫ് മെയിലിലൂടെ അറിയിച്ചത്. ഫോൺ നമ്പറിനായി അമ്മയിൽ അന്വേഷിച്ചപ്പോൾ സംഘടനയിൽ അംഗമല്ലെന്നാണ് പറഞ്ഞതെന്നും അതിനാൽ ഫോൺ നമ്പർ മെയിൽ ചെയ്യണമെന്നും അപർണയോട് ഇയാൾ ആവശ്യപ്പെട്ടു.

എന്റെ നമ്പർ ജൂഡ് ചേട്ടന്റെ കയ്യിലുണ്ടെന്നും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വാങ്ങിക്കോളൂ എന്നുമായിരുന്നു അപർണ മറുപടി നൽകിയത്. പിന്നാലെ ബാബു ജോസഫിന്റെ സന്ദേശത്തിന്റെ സ്‌ക്രീൻ ഷോർട്ടുകൾ ജൂഡിന് കൈമാറാനും അപർണ മറന്നില്ല. ഇതിനുപിന്നാലെയാണ് ഇത്തരം തട്ടിപ്പുകൾക്ക് ആരും അവസരം നൽകരുതെന്ന് വ്യക്തമാക്കി സംവിധായകൻ ജൂഡ് രംഗത്തെത്തിയത്.

'എന്റെ അസിസ്റ്റന്റ് എന്ന പേരിൽ വ്യാജ ഈ- മെയിലുകൾ അയക്കുന്ന ഒരു കള്ളൻ ഇറങ്ങിയിട്ടുണ്ട്. എനിക്ക് ഇങ്ങനെയാരു സംവിധാന സഹായി ഇല്ല. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടായാൽ തന്നെ നേരിട്ട് അറിയിക്കണം' ജൂഡ് ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP