Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല; മലയാള സിനിമ താരതമ്യേന സുരക്ഷിത ഇടമെന്ന് ആശാശരത്

എനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല; മലയാള സിനിമ താരതമ്യേന സുരക്ഷിത ഇടമെന്ന് ആശാശരത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാള സിനിമാ രംഗം സത്രീകൾക്ക് എറ്റവും സുരക്ഷിതമായ തൊഴിലിടമെന്ന് നടി ആശാ ശരത്ത്. ന്നത്. എവിടെയാണെങ്കിലും സ്വയം സംരക്ഷിക്കാനാണ് ആദ്യം പഠിക്കേണ്ടതെന്നും ഒരു പ്രാവശ്യം നമ്മൾ പ്രതികരിച്ചാൽ അത്തരത്തിൽ ഇടപെടാൻ അവർ ഭയപ്പെടുമെന്നും ആശ പറയുന്നു.

ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും അവൾക്ക് അങ്ങനെ സംഭവിച്ചത് നിർഭാഗ്യകരമായി പോയെന്നും ആശ ശരത് പറയുന്നു. ഇങ്ങനെയാരു സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മലയാള സിനിമയെക്കുറിച്ച് മൊത്തത്തിൽ പറഞ്ഞാൽ സ്ത്രീകൾക്ക് ഇവിടെ ബഹുമാനം ലഭിക്കാറുണ്ട്. അതിലൊരു സംശയവുമില്ലെന്നും ഇതുവരെ മോശമായ ഒരു അനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും നടി പറഞ്ഞു.

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് ആശാ ശരത്ത്. ദ്യശ്യം എന്ന ചിത്രത്തിനു ശേഷമായിരുന്നു അവർക്ക് സിനിമയിൽ തിരക്കേറിയിരുന്നത്. ദൃശ്യത്തിലെ ഗീതാ പ്രഭാകർ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു നടിക്ക് ലഭിച്ചിരുന്നത്,. വർഷം, അനുരാഗ കരിക്കിൻ വെള്ളം, മുന്തിരിവളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളും നടിയുടെ കരിയറിൽ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.മലയാളത്തിനു പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ആശാ ശരത്ത് അഭിനയിച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള ഡ്രാമ എന്ന ചിത്രമാണ് ആശാ ശരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP