Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'നെഗറ്റീവ് കഥാപാത്രമാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര നെഗറ്റീവ് ആണെന്ന് അറിയില്ലായിരുന്നു'വെന്ന് ആസിഫ് അലിയുടെ ഭാര്യ; ഇല്ലാത്ത ഡേറ്റ് ഉണ്ടാക്കി ചെയ്യാമെന്ന് കഥ കേട്ടയുടൻ ടോവിനോ; ഗോവിന്ദായി ആസിഫ് മികച്ച പ്രകടനം കാഴ്‌ച്ചവെച്ചതുകൊണ്ട് പല്ലവിയാകാൻ ബുദ്ധിമുട്ടേണ്ടി വന്നില്ലെന്ന് പാർവതി; പ്രേക്ഷകർ നെഞ്ചേറ്റിയ 'ഉയരെ' വിജയക്കുതിപ്പിൽ

'നെഗറ്റീവ് കഥാപാത്രമാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര നെഗറ്റീവ് ആണെന്ന് അറിയില്ലായിരുന്നു'വെന്ന് ആസിഫ് അലിയുടെ ഭാര്യ; ഇല്ലാത്ത ഡേറ്റ് ഉണ്ടാക്കി ചെയ്യാമെന്ന് കഥ കേട്ടയുടൻ ടോവിനോ; ഗോവിന്ദായി ആസിഫ് മികച്ച പ്രകടനം കാഴ്‌ച്ചവെച്ചതുകൊണ്ട് പല്ലവിയാകാൻ ബുദ്ധിമുട്ടേണ്ടി വന്നില്ലെന്ന് പാർവതി; പ്രേക്ഷകർ നെഞ്ചേറ്റിയ 'ഉയരെ' വിജയക്കുതിപ്പിൽ

മറുനാടൻ ഡെസ്‌ക്‌

'ടേക്ക് ഓഫ്' എന്ന പാർവതി ചിത്രം കാണാത്തവരില്ല. കാരുണ്യത്തിന്റെ മാലാഖമാരായ നഴ്‌സുമാരുടെ കഥ പറയുന്ന ടേക്ക് ഓഫിലെ സമീറ എന്ന കഥാപാത്രത്തെ അത്ര പെട്ടന്ന് ആരും മറക്കാനും ഇടയില്ല. പെൺകരുത്തിന്റെ പര്യായമായി പാർവതി വെള്ളിത്തിരയിൽ വീണ്ടും അവതരിക്കുന്ന കഥാപാത്രമാണ് ഉയരെ എന്ന ചിത്രത്തിലെ പല്ലവി. സിനിമ റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തെ തേടിയെത്തിയത്. പാർവതിയുടെ കഥാപാത്രത്തോടൊപ്പം തന്നെയാണ് ആസിഫ് അലിയുടെ കഥാപാത്രവും പ്രേക്ഷക പ്രീതി നേടുന്നത്. ഉയരെയിലെ ഗോവിന്ദ് എന്ന കഥാപാത്രത്തോടെ നെഗറ്റീവ് റോളുകളിലും തനിക്ക് തിളങ്ങാൻ സാധിക്കുമെന്ന് ആസിഫ് അലി തെളിയിച്ചിരിക്കുന്നു.

ഉയരെയെ മികച്ച അഭിപ്രായങ്ങൾ തേടിയെത്തുന്ന വേളയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അനുഭവങ്ങൾ തുറന്ന് പറയുന്നത്. കുറേ ആളുകൾ ചെയ്യരുതെന്ന് പറഞ്ഞിട്ടും അതൊന്നും വകവയ്ക്കാതെയാണ് ആസിഫ് ചിത്രത്തിൽ അഭിനയിച്ചതെന്ന് സംവിധയകൻ മനു അശോകൻ പറയുന്നു. നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്ക് നെഗറ്റീവ് ആണെന്ന് അറിയില്ലെന്നായിരുന്നു സിനിമ കണ്ടതിനു ശേഷം ആസിഫ് ആലിയുടെ ഭാര്യ പ്രതികരിച്ചത്'', അദ്ദേഹം കൂട്ടിച്ചേർത്തു.

ആസിഫ് ഗോവിന്ദ് ആയി മികച്ച പ്രകടനം നടത്തിയതു കൊണ്ട് പല്ലവിയാകാൻ തനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ലെന്ന് പാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഡേറ്റ് ഇല്ലെങ്കിൽ ഉണ്ടാക്കി ചെയ്യാമെന്നാണ് കഥ കേട്ട് ടൊവീനോ പറഞ്ഞതെന്നും സംവിധായകൻ പറഞ്ഞു. ''ടൊവീനോ ഒരുപാട് സിനിമകളുടെ ഷൂട്ടിങ്ങിനിടെ നിൽക്കുമ്പോഴാണ് ഞങ്ങൾ അദ്ദേഹത്തെ സമീപിക്കുന്നത്.

കഥ കേട്ടു കഴിഞ്ഞ് ഡേറ്റ് ഇല്ലെങ്കിൽ ഉണ്ടാക്കി ചെയ്യാം എന്നാണ് ടൊവി പറഞ്ഞത്. അതു പോലെ ഈ ചിത്രത്തിലെ ഇമോഷനൽ രംഗങ്ങളെക്കുറിച്ച് പലരും എന്നോട് ചോദിക്കുന്നുണ്ട്. അത് നന്നായി ചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണം രാജേഷ് പിള്ളയാണ്. അദ്ദേഹത്തിൽ നിന്നാണ് ഞാനത് പഠിച്ചത്'', മനു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP