Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതാശ്വാസ ക്യാമ്പിൽ ജിമിക്കി കമ്മൽ നൃത്തം ചെയ്ത ആസിയ ബീവി സിനിമയിലേക്ക്; അഭിനയിക്കുക വിനായകൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ

ദുരിതാശ്വാസ ക്യാമ്പിൽ ജിമിക്കി കമ്മൽ നൃത്തം ചെയ്ത ആസിയ ബീവി സിനിമയിലേക്ക്; അഭിനയിക്കുക വിനായകൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ

കൊച്ചി മുളന്തുരുത്തി ദുരിതാശ്വാസ ക്യാമ്പിലെ ജിമിക്കി കമ്മൽ പാട്ടിന് നൃത്തം ചെയ്ത ആസിയ ബീവിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ദുരന്തത്തിൽ നിന്നും കരകയറാൻ ളശ്രമിക്കുന്ന ജനതയുടെ മനകട്ടിയുടെ നേർചിത്രം എന്നാണ് പലരും വിശേഷിപ്പിച്ചതും. വാടക വീട്ടിൽ വെള്ളം കയറിയതു മൂലം ക്യാമ്പിൽ എത്തിയ ആസിയയാണ് കുട്ടികൾക്കൊപ്പം ഹിറ്റ് ഗാനമായ ജിമിക്കി കമ്മലിന് ചുവടു വച്ചത്. വൈറലായ നൃത്തത്തിന്റെ വീഡിയോ കണ്ടിട്ടാണ് കിസ്മത്തിന്റെ സംവിധായകൻ ഷാനവാസ് കെ.ബാവകുട്ടി തന്റെ അടുത്ത ചിത്രത്തിൽ ഒരു വേഷത്തിനായി ആസിയയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. വിനായകൻ പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് ഷാനവാസ് അടുത്ത് സംവിധാനം ചെയ്യുന്നത്.

വൈറ്റില ഹബ്ബിലെ ട്രാഫിക് വാർഡനാണ് ആസിയ ബീവി. സർവ്വവും നഷ്ടപ്പെട്ട് സങ്കടത്തിലിരിക്കുന്നവർക്ക് തന്റെ നൃത്തം പ്രചോദനമായെങ്കിൽ അതിൽപരം സന്തോഷം വേറൊന്നില്ല എന്നാണ് വൈറലായ വീഡിയോയെക്കുറിച്ച് ആസിയ ബീവി പറയുന്നത്.
വാടക വീട്ടിലാണ് താമസിക്കുന്നത്, മൂന്ന് കുഞ്ഞുങ്ങൾ ഉണ്ട്. ഭർത്താവിനു സുഖമില്ല. ഞാൻ ഒരാള് പണിയെടുത്തിട്ടാണ് വീട് കഴിയുന്നത് ആസിയ ഒരു മാധ്യമത്തോട് പറഞ്ഞു. ആരും സങ്കടപ്പെടരുത്, ജീവിതം തിരിച്ചു പിടിക്കാനുള്ള ധൈര്യം സംഭരിക്കണം, സന്തോഷമായിരിക്കണം എന്ന് ക്യാമ്പിലെ എല്ലാവരോടും ഡോക്ടർമാർ ആവശ്യപ്പെട്ടു. അവരുടെ തന്നെ നേതൃത്വത്തിലാണ് ക്യാമ്പിലെ കലാപരിപാടികളും നടക്കുന്നത്.

ഫ്രാൻസിസ് നൊറാണയുടെ തൊട്ടപ്പൻ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഷാനവാസ് ബാവകുട്ടി അടുത്ത് സംവിധാനം ചെയ്യുന്നത്. തിരക്കഥ പി.എസ്.റഫീക്ക്. ഷൂട്ടിങ് ഉടൻ ആരംഭിക്കും എന്നും വൈകാതെ തന്നെ താൻ ആസിയയെ കാണാൻ ചെല്ലും എന്നും സംവിധായകൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP