Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സായ് പല്ലവി ഫഹദിന്റെ നായികയായി മലയാളത്തിലേക്ക്; കലിപ്പ് ലുക്ക് ഫഹദ് പുറംതിരിഞ്ഞ് നില്ക്കുന്ന അതിരന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മോഹൻലാൽ

സായ് പല്ലവി ഫഹദിന്റെ നായികയായി മലയാളത്തിലേക്ക്; കലിപ്പ് ലുക്ക് ഫഹദ് പുറംതിരിഞ്ഞ് നില്ക്കുന്ന അതിരന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മോഹൻലാൽ

ഷ്ട താരങ്ങളായ ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം 'അതിരൻ'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. വേഷ പകർച്ച കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഫഹദ് വേറിട്ടൊരു കഥാപാത്രവുമായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മോഹൻലാൽ പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് ഇതിനോടകം മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്.

'അതിരനി'ലൂടെ മലയാള സിനിമയ്ക്ക് ടെക്നീഷ്യന്മാരുടെ ഒരു പുതിയ നിരയാണ് ലഭിക്കാൻ പോകുന്നതെന്നും മോഹൻലാൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി തങ്ങളുടെ തട്ടകത്തിലേക്ക് മടങ്ങി വരുന്നു. ഫഹദ് ഫാസിൽ, സായി പല്ലവി, അതുൽ കുൽക്കർണി, പ്രകാശ് രാജ്, രൺജീ പണിക്കർ തുടങ്ങിയ മികച്ച താരനിരക്കൊപ്പം മലയാള സിനിമയ്ക്ക് ഒരു കൂട്ടം പുതിയ ടെക്‌നിഷ്യൻസിനെ പരിചയപ്പെടുത്തുന്നു. കൊച്ചുമോന്റെ ഈ പുതിയ സംരംഭത്തിനു എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അതിരുകൾ താണ്ടി യാത്ര തുടങ്ങുന്നു...... *അതിരൻ*'. പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് മോഹൻലാൽ പറയുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയ താരം സായ് പല്ലവി മലയാളത്തിലെത്തുന്ന ചിത്രമാണ് അതിരൻ. ദുൽഖർ സൽമാൻ നായകനായ കലിയായിരുന്നു സായ് പല്ലവി അവസാനം ചെയ്തിരുന്നചിത്രം.നവാഗതനായ വിവേക് കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയായിരുന്നു. അതിരന്റെ ഷൂട്ടിങ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

ചിത്രത്തിൽ സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.സെഞ്ച്വറി ഇൻവെസ്റ്റ്‌മെന്റ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി.എസ് ജയഹരിയുമാണ്. ചിത്രം ഏപ്രിൽ മാസം തീയറ്ററുകളിൽ എത്തും.

എഴുത്തുകാരൻ പി.എഫ്. മാത്യൂസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതുന്നത്. പുത്രൻ, കുട്ടിസ്രാങ്ക്, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പുരസ്‌കാരം നേടിയ ഈ.മ.യൗ. എന്നീ ചിത്രങ്ങൾക്ക് ശേഷം പി. എഫ്. മാത്യൂസ് വീണ്ടും തൂലിക ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും 'അതിരനു'ണ്ട് അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാൻ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുക. മോഹൻലാലിനെ നായകനാക്കി ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് അടക്കമുള്ള ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച സെഞ്ചുറി കൊച്ചുമോനാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ഏപ്രിലിലാണ് 'അതിരൻ' തീയറ്റുറുകളിൽ എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP