Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദൂരൂഹതകൾ ഒളിപ്പിച്ച് അതിരന്റെ രണ്ടാം ലിറിക്കൽ ഗാനം റിലീസ് ചെയ്തു; ഈ താഴ്‌വര എന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് പി.എസ് ജയഹരി; ഫഹദിന്റെ സൈക്കോളജിക്കൽ ത്രില്ലർ ഏപ്രിൽ 12ന് തീയേറ്ററുകളിൽ

ദൂരൂഹതകൾ ഒളിപ്പിച്ച് അതിരന്റെ രണ്ടാം ലിറിക്കൽ ഗാനം റിലീസ് ചെയ്തു; ഈ താഴ്‌വര എന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് പി.എസ് ജയഹരി; ഫഹദിന്റെ സൈക്കോളജിക്കൽ ത്രില്ലർ ഏപ്രിൽ 12ന് തീയേറ്ററുകളിൽ

മറുനാടൻ ഡെസ്‌ക്‌

കുമ്പളിങ് നൈറ്റിസിന്റെ ഉജ്ജ്വജ വിജയത്തിന് ശേഷം ഫഹദ് നായകനാവുന്ന ചിത്രമാണ് അതിരൻ. സായ് പല്ലവിയും ഫഹദും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ ഗാനം റിലീസ് ചെയ്തു. ഈ താഴ്‌വര എന്ന ഗാനമെഴുതിയിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ്. പി.എസ് ജയഹരിയാണ് വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത്. അമൃത ജയകുമാറും ഫിജോയും ചേർന്നാണ് ആലാപനം.

മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും ആണ് അതിരന്റെ കഥാ പശ്ചാത്തലമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ഒരു ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്.ഊട്ടിയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായിരിക്കും അതിരനെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

കുട്ടിസ്രാങ്ക്, ഈമയൗ എന്നീ ചിത്രങ്ങൾക്കു ശേഷം പിഎഫ് മാത്യൂസ് സിനിമയുടെ കഥ എഴുതിയിരിക്കുന്നു.ഫഹദിനൊപ്പം നടൻ പ്രകാശ് രാജും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുൽ കുൽക്കർണി, സുരഭി ലക്ഷ്മി, സുദേവ് നായർ, ലെന, ശാന്തി കൃഷ്ണ എന്നിവരാണ് അതിരനിലെ മറ്റ് താരങ്ങൾ.നവാഗതനായ വിവേക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് അനു മൂത്തേടത്താണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പി.എസ്. ജയഹരി സംഗീതവും ജിബ്രാൻ പശ്ചാത്തല സംഗീതവും ഒരുക്കുന്ന സിനിമയുടെ എഡിറ്റിങ് അയൂബ് ഖാനാണ് നിർവ്വഹിക്കുന്നത്. സെഞ്ച്വറി ഫിലിംസിന്റെ 125ാമത് ചിത്രമായൊരുങ്ങുന്ന അതിരൻ ഏപ്രിലിൽ തിയേറ്ററുകളിലെക്കെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP