Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കളരിച്ചുവടുകളിൽ വിസ്മയിപ്പിച്ച് സായ് പല്ലവി; നിഗൂഡതകൾ നിറക്കുന്ന രംഗങ്ങളാൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച് അതിരൻ ട്രെയിലറെത്തി; ഫഹദ് ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയിലർ കാണാം

കളരിച്ചുവടുകളിൽ വിസ്മയിപ്പിച്ച് സായ് പല്ലവി; നിഗൂഡതകൾ നിറക്കുന്ന രംഗങ്ങളാൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച് അതിരൻ ട്രെയിലറെത്തി; ഫഹദ് ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയിലർ കാണാം

ഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നിഗൂഡതകൾ നിറക്കുന്ന രംഗങ്ങൾ കൊണ്ട്പ്രേക്ഷകരെ ഭയപ്പെടുത്തി ത്രില്ലടിപ്പിക്കുന്ന ട്രെയിലർ നടൻ പൃഥ്വിരാജിന്റെ ഫേസ്‌ബുക്കിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. കലിക്ക് ശേഷം പ്രിയ താരം സായ് പല്ലവി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് അതിരൻ.

ഫഹദിന്റെ കഥാപാത്രം ഒരു ഡോക്ടറാണ്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും പശ്ചാത്തലമാക്കുന്ന സിനിമയാണിതെന്നാണ് പുറത്ത് വരുന്ന സൂചന.

നവാഗതനായ വിവേക് കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സെഞ്ച്വറി ഇൻവെസ്റ്റ്‌മെന്റ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി.എസ് ജയഹരിയുമാണ്. ചിത്രം ഏപ്രിൽ 12 തിയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP