Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയവുമായി ഉണ്ണികൃഷ്ണനും സജീവ് പാഴൂരും; കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ നിന്ന് സുരാജ് ത്തെുക ഇന്ത്യയെ കണ്ടെത്താൻ; വില്ലന്റെ സംവിധായകനും തൊണ്ടിമുതലിന്റെ രചയിതാവ് സജീവ് പാഴൂരും ചേർന്നൊരുക്കുക നർമ്മത്തിൽ പൊതിഞ്ഞ രാഷ്ട്രീയ ചിത്രം; ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും

നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയവുമായി ഉണ്ണികൃഷ്ണനും സജീവ് പാഴൂരും; കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ നിന്ന് സുരാജ് ത്തെുക ഇന്ത്യയെ കണ്ടെത്താൻ; വില്ലന്റെ സംവിധായകനും തൊണ്ടിമുതലിന്റെ രചയിതാവ് സജീവ് പാഴൂരും ചേർന്നൊരുക്കുക നർമ്മത്തിൽ പൊതിഞ്ഞ രാഷ്ട്രീയ ചിത്രം; ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും

അഖിൽ രാജ്‌

തിരുവനന്തപുരം: സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ വില്ലൻ ഉണ്ടാക്കിയത്. പ്രതീക്ഷയ്‌ക്കൊത്ത കളക്ഷൻ നേടാനായതുമില്ല. അപ്പോഴും സാമ്പത്തിക നേട്ടമാണ് ബി ഉണ്ണികൃഷ്ണന്റെ മോഹൻലാൽ ചിത്രം നേടിയത്. വില്ലനിൽ നിന്നും അടുത്ത ചിത്രത്തിലേക്ക് കടക്കുകയാണ് ഉണ്ണിക്കൃഷ്ണൻ. കൂട്ടിനെത്തുന്നത് ഒറ്റ സിനിമ കൊണ്ട് സ്വന്തം മേൽവിലാസമുണ്ടാക്കിയ എഴുത്തുകാരനും.

തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന പോത്തേട്ടൻ ചിത്രത്തിന്റെ എഴുത്തുകാരനെന്ന നിലയിൽ സജീവ് പാഴൂരിൽ ഇന്ന് മലയാളി പ്രേക്ഷകർക്കുള്ളത് വൻ പ്രതീക്ഷയാണ്. സജീവ് പാഴൂരിന്റെ തിരക്കഥയിൽ ബി ഉണ്ണിക്കൃഷ്ണൻ സിനിമയൊരുക്കുമ്പോൾ ആ പ്രതീക്ഷകൾ സജീവമാകുന്നു. ദേശീയ അവാർഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തിലെ നായകൻ. ഇന്ത്യയെ കണ്ടെത്തൽ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

നോട്ട് നിരോധനമാണ് ഈ സിനിമയുടെയും പശ്ചാത്തലം. നേരത്തെ പുത്തൻ പണമെന്ന രജ്ഞിത്ത് ചിത്രവും നോട്ട് നിരോധനമാണ് പറയാൻ ശ്രമിച്ചതെങ്കിലും ദിശ മാറി പരാജയത്തിൽ പെടുകയായിരുന്നു. ഉണ്ണികൃഷ്ണനും സജീവും ചേർന്നു പറയുന്നത് നോട്ട് നിരോധനം സാധാരണക്കാരനെ എങ്ങിനെ ബാധിച്ചുവെന്നാണ്. ചിത്രത്തിലെ സാധാരണക്കാരൻ സുരാജും. വ്യത്യസ്ത കഥാപാത്രങ്ങളെ കണ്ടെത്തി അവതരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സുരാജ്. കുട്ടൻപിള്ളയുടെ ശിവരാത്രിയെന്ന ചിത്രീകരണം പൂർത്തിയായ ചിത്രവും വ്യത്യസ്ത പ്രമേയം കൊണ്ട് സുരാജ് അഭിനയിക്കാൻ സമ്മതം മൂളിയ ചിത്രമാണ്.

ഇത്തരത്തിൽ തന്നെ തേടിയെത്തുന്നവയിൽ കാഴ്ചക്കാരനെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ തെരഞ്ഞെടുക്കുകയും അവയിൽ ചിലത് നിർമ്മിക്കാൻ മുന്നിട്ടിറങ്ങുകയുമാണ് സുരാജ് വെഞ്ഞാറമ്മൂട്. പതിയെ നായക നിരയിൽ ഇടമുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു സുരാജ്. ഇന്ത്യയെ കണ്ടെത്തൽ ജനുവരി ആദ്യവാരം പ്രഖ്യാപിച്ചേക്കും. സിനിമയുടെ രാഷ്ട്രീയം കേന്ദ്രസർക്കാരിന് എതിരാണെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്. ഉണ്ണികൃഷ്ണനും സജീവ് പാഴൂരും ഇടത് ചിന്താധാരയുമായി അടുത്തു നിൽക്കുന്നവരാണ്.

സജീവ് പാഴൂരിന്റെ അടുത്ത ചിത്രം ബിജു മേനോനൊപ്പമാണ്. വടക്കൻ സെൽഫി ഫെയി പ്രജിത്താണ് സംവിധാനം.സുരാജ് വെഞ്ഞാറമ്മൂട് സെലക്ടീവായി ചിത്രങ്ങൾ ചെയ്തു വരികയാണ്. ഒപ്പം സ്വന്തം നിർമ്മാണ കമ്പനിയുടെ പ്രവർത്തനങ്ങളും സുരാജ് ആരംഭിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായി സിനിമയിലെത്തി സംവിധായകനായി മാറിയ ചലച്ചിത്രകാരനാണ് ബി ഉണ്ണിക്കൃഷ്ണൻ. മറ്റൊരാളുടെ തിരക്കഥയിൽ ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇന്ത്യയെ കണ്ടെത്തൽ. സേതുവിന്റെ തിരക്കഥയിൽ സംവിധാനം ചെയ്ത ഐ ലൗ മി ആയിരുന്നു ആദ്യ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP