Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രഹ്മാണ്ഡചിത്രം ബാഹുബലിക്ക് അടുത്ത രണ്ട് സീസണുകൾ കൂടി പിറവിയെടുക്കുന്നു; 'നെറ്റ്ഫ്‌ളിക്‌സ് ബാഹുബലി ബിഫോർ ദ ബിഗിനിങ്' പറയുന്നത് ശിവകാമിദേവിയുടെ കഥ; രാജമൗലിയും ചിത്രത്തിന്റെ അണിയറയിൽ

ബ്രഹ്മാണ്ഡചിത്രം ബാഹുബലിക്ക് അടുത്ത രണ്ട് സീസണുകൾ കൂടി പിറവിയെടുക്കുന്നു; 'നെറ്റ്ഫ്‌ളിക്‌സ് ബാഹുബലി ബിഫോർ ദ ബിഗിനിങ്' പറയുന്നത് ശിവകാമിദേവിയുടെ കഥ; രാജമൗലിയും ചിത്രത്തിന്റെ അണിയറയിൽ

മറുനാടൻ ഡെസ്‌ക്‌

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ അടുത്ത രണ്ട് സീസണുകൾ കൂടി അണിയറയിലൊരുങ്ങുന്നു. നെറ്റ്ഫ്‌ളിക്‌സ് ബാഹുബലി ബിഫോർ ദ ബിഗിനിങ് എന്ന പേരിലൊരുങ്ങുന്ന പരമ്പര ആനന്ദ് നീലകണ്ഠൻ എഴുതിയ ദ റൈസ് ഓഫ് ശിവകാമി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രീകരിക്കുന്നത്. സാധാരണക്കാരിയായിരുന്ന ശിവകാമിയിൽ നിന്ന് മാഹിഷ്മതിയുടെ രാജസിംഹാസനത്തിലേക്കുള്ള അവരുടെ വളർച്ചയാണ് സീരീസിലൂടെ അവതരിപ്പിക്കുന്നത്.

ജീവിതത്തിൽ ശിവകാമി നേരിടേണ്ടി വരുന്ന കയ്‌പ്പേറിയ അനുഭവങ്ങളും അത് അവരെ കൊണ്ടുചെന്നെത്തിക്കുന്ന പോരാട്ടങ്ങളും ഇതിലുണ്ട്. രാജമൗലി നെറ്റ്ഫ്ളിക്സിന്റെ പാർട്ണറായി രാജമൗലിയും ബാഹുബലി ബിഫോർ ദ ബിഗിനിങ്ങിനായി പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്. പ്രസ്ഥാനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവകട്ടയും പ്രവീൺ സത്തരുവുമാണ് സീരിസ് സംവിധാനം ചെയ്യുന്നത്. 

തനിക്ക് ചിത്രത്തിന്റെ പ്രീക്വൽ സീരീസിനായി രാജമൗലിക്കൊപ്പം വർക്ക് ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷമുണ്ടെന്ന് സംവിധായകൻ ദേവ കട്ട പറഞ്ഞു. ഒരു കഥയിൽ നിന്നാണ് രണ്ട് ബാഹുബലി പിറന്നത് . ഇപ്പോഴിതാ അതിൽ നിന്ന് തന്നെ ഒരു പ്രീക്വലും ഒരുങ്ങുന്നു, ഇത് വളരെ അതിശയകരമായ കാര്യമാണ് എന്റെ എന്റെ വിധ സഹകരണവും ഈ സംരംഭത്തിനായി ഉണ്ടാകും ബാഹുബലി സംവിധായകൻ രാജമൗലി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP