Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിസ്മയ ചിത്രം ബാഹുബലി ഏരീസ് പ്ലക്‌സിൽ നിന്നു മാത്രം കൊയ്തത് 1.4 കോടി രൂപ; സാങ്കേതികത്തികവുള്ള തിയറ്ററിൽ വിജയാഘോഷത്തിനായി സംവിധായകൻ രാജമൗലിയും എത്തും

വിസ്മയ ചിത്രം ബാഹുബലി ഏരീസ് പ്ലക്‌സിൽ നിന്നു മാത്രം കൊയ്തത് 1.4 കോടി രൂപ; സാങ്കേതികത്തികവുള്ള തിയറ്ററിൽ വിജയാഘോഷത്തിനായി സംവിധായകൻ രാജമൗലിയും എത്തും

തിരുവനന്തപുരം: വിസ്മയമായി മാറിയ ബാഹുബലി ഇതിനകം തന്നെ 500 കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. ഇതിൽ നമ്മുടെ കൊച്ചുകേരളത്തിന്റെ സംഭാവനയും ചില്ലറയല്ല.

തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സ് തിയറ്ററിൽ നിന്നു മാത്രം ബാഹുബലി നേടിയത് 1.4 കോടി രൂപയാണ്. കേരളത്തിൽ ആദ്യമായാണ് ഒരു തിയറ്ററിൽ നിന്ന് ഇത്രയേറെ രൂപ ഒരു സിനിമയ്ക്കു മാത്രമായി കലക്ഷൻ ലഭിക്കുന്നത്.

പുറത്തുവരുന്ന മറ്റൊരു വാർത്ത ചിത്രത്തിന്റെ വൻ വിജയത്തിലുള്ള ആഹ്ലാദം തലസ്ഥാനത്തെ പ്രേക്ഷകരുമായി പങ്കിടാൻ സംവിധായകൻ രാജമൗലി ഇവിടെ എത്തും എന്നതാണ്. എട്ടിനു ശേഷം അദ്ദേഹം ഏരീസ് പ്ലക്‌സിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തലസ്ഥാനത്തെ എന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച തിയറ്ററെന്ന ഖ്യാതിയാണ് ഏരീസ് പ്ലക്‌സിനുള്ളത്. ഫോർ കെ പ്രൊജക്ഷനും ഏറ്റവുമധികം സാങ്കേതികമേന്മയുമുള്ള രണ്ടാമത്തെ തിയറ്ററായ ഏരീസ് പ്ലക്‌സിലിരുന്ന് ചിത്രം കാണാൻ കൂടിയാണു സംവിധായകൻ എത്തുന്നത്. അദ്ദേഹത്തിന്റെ വരവ് വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഏരീസ് പ്ലക്‌സ് അധികൃതർ. കൈരളി, ശ്രീപത്മനാഭ എന്നീ തിയറ്ററുകളിലും ബഹുഭാഷാചിത്രമായ ബാഹുബലി തിരുവനന്തപുരത്തു റിലീസ് ചെയ്തിരുന്നു.

പതിനാറാം ദിവസമായപ്പോൾ തന്നെ ഏരീസ് പ്ലക്‌സ് സ്‌ക്രീൻ വണ്ണിൽ നിന്നു മാത്രമുള്ള വരുമാനം ഒരു കോടി മറികടന്നു. തിങ്കളാഴ്ച വരെ ഈ സിനിമയുടെ വിനോദനികുതിയായി ഈ തിയറ്ററിൽ നിന്നു നഗരസഭയ്ക്കു നൽകിയത് 28 ലക്ഷം രൂപയാണ്. മൾട്ടിപ്ലക്‌സ് ആയ ഏരീസ് പ്ലക്‌സ് സ്‌ക്രീൻ വണ്ണിൽ ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ സമീപകാലത്തൊന്നും ഈ റെക്കോർഡ് മറികടക്കാൻ മറ്റു തിയറ്ററുകൾക്കു സാധിക്കില്ല.

ഇപ്പോഴും ബാഹുബലിയുടെ നിരവധി ഷോ ഹൗസ്ഫുൾ ആയാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. അങ്ങേയറ്റത്തെ സാങ്കേതികമേന്മയോടെ സിനിമ കാണാമെന്നതാണ് ഈ തിയറ്ററിലേക്കു പ്രേക്ഷകരെ ആകർഷിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓണം കഴിയുന്നതുവരെ ബാഹുബലി തിയറ്ററിൽ ഉണ്ടാകുമെന്നാണ് എസ്എൽ ഏരീസ് പ്ലക്‌സ് മാനേജിങ് ഡയറക്ടർ ബി ഉണ്ണിക്കൃഷ്ണൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP