Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബാഹുബലി സിനിമകൾ സീരിയലായി കുടുംബ പ്രേഷകരിലേക്ക്; ആദ്യം ഹിന്ദിയിലെത്തുന്ന സീരിയലിന്റെ മറ്റു ഭാഷാ പതിപ്പുകൾ പിന്നാലെ; ആയിരം കോടി കളക്ഷനിലേക്കു കടക്കുന്ന ചിത്രത്തിൽ ഇനി തനിക്കു റോളില്ലെന്നു പ്രഖ്യാപിച്ച് സംവിധായകൻ രാജമൗലി

ബാഹുബലി സിനിമകൾ സീരിയലായി കുടുംബ പ്രേഷകരിലേക്ക്; ആദ്യം ഹിന്ദിയിലെത്തുന്ന സീരിയലിന്റെ മറ്റു ഭാഷാ പതിപ്പുകൾ പിന്നാലെ; ആയിരം കോടി കളക്ഷനിലേക്കു കടക്കുന്ന ചിത്രത്തിൽ ഇനി തനിക്കു റോളില്ലെന്നു പ്രഖ്യാപിച്ച് സംവിധായകൻ രാജമൗലി

ഹൈദരാബാദ്: ബാഹുബലി എന്ന രണ്ടു ദൃശ്യവിസ്മയ ചിത്രങ്ങളുടെ ക്രെഡിറ്റ് മുഴുവൻ എസ്.എസ്. രാജമൗലി എന്ന സംവിധായകനാണ്. കരിയറിലെ അഞ്ചു വർഷങ്ങൾ മാറ്റിവച്ചാണ് ഇന്ത്യൻ പ്രേഷകർക്കായി രാജമൗലി അദ്ഭുതം തീർത്തത്. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗം പുറത്തുവന്നതോടെ ബാഹുബലിയിലെ തന്റെ റോൾ തീർന്നുവെന്ന് രാജമൗലി വ്യക്തമാക്കിയിരിക്കുന്നു. അതോടൊപ്പം പ്രേഷകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്തയുമാണ്. സിനിമാ രൂപത്തിൽ അനുഭവച്ച ദൃശ്യവിസ്മയം ഇനി പ്രേഷകരുടെ വീട്ടിലേക്ക് സീരിയൽ രൂപത്തിൽ എത്തുന്നു.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അത്ഭുതമായി മാറിയ തെലുങ്ക് ചിത്രം ബാഹുബലിയുടെ വിജയത്തിന്റെ ഉടമ രാജമൗലി മാത്രമാണ്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ഈ രണ്ടു സിനിമകളുടെയും വലിയ വിജയം കാണിച്ചുതരുന്നത്. നീണ്ട അഞ്ചുവർഷം പിന്നിടുമ്പോൾ ബാഹുബലിക്കായി താൻ ചെയ്ത ജോലികളെല്ലാം പൂർത്തീകരിച്ചതായി രാജമൗലി അറിയിച്ചു. രണ്ടാം ഭാഗത്തിന്റെ അവസാനഘട്ടപ്രചരണം ലണ്ടനിൽ നടക്കുമ്പോഴായിരുന്നു രാജമൗലിയുടെ ഈ പ്രഖ്യാപനം.

ബാഹുബലി ആദ്യഭാഗം 2015 ജൂലൈ 10-നും ബാഹുബലി രണ്ടാം ഭാഗം 2017 ഏപ്രിൽ 28-നുമാണ് പുറത്തിറങ്ങിയത്. രണ്ടു ചിത്രങ്ങളും കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചു. ബാഹുബലിയുടെ രണ്ടാംഭാഗം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ആയിരം കോടി പണം വാരുന്ന ചിത്രമായി വൈകാതെ മാറും. ഇതിനിടെയാണ് ഈ സിനിമകൾ സീരിയൽ രൂപത്തിൽ കുടുംബ പ്രേഷകരിലേക്ക് എത്തിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

ചിത്രം ഇനി സീരിയലായും കാണാനാകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ശോബു യാർലഗദ്ദ അറിയിച്ചു. ബാഹുബലി ദി കൺക്ലൂഷന്റെ പ്രൊമോഷൻ സമയത്ത് ചിത്രം ടിവി സീരിയൽ ആക്കുന്നതിനെ പറ്റി ആലോചിക്കുകയാണെന്ന് സംവിധായകൻ എസ് എസ് രാജമൗലി അറിയിച്ചിരുന്നു. പത്തോ പതിനഞ്ചോ എപ്പിസോഡുകളിലായി തീർക്കുന്ന വിധത്തിലാകും സീരിയൽ നിർമ്മിക്കുക.

സീരിയൽ ആദ്യം ഹിന്ദിയിലാകും സംപ്രേഷണം ചെയ്യുക എന്നും ശോബു അറിയിച്ചു. ദേശീയഭാഷ ആയതിനാലാണ് ബാഹുബലി സീരിയൽ ആദ്യം ഹിന്ദിയിൽ സംപ്രേഷണം ചെയ്യുക. തുടർന്ന് മറ്റുള്ള ഭാഷകളിലും സീരിയൽ കാണാനാകുമെന്നും ശോബു പറഞ്ഞു. എന്നാൽ സീരിയലിനെ പറ്റി കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP