Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബജ്‌റംഗി ഭായ്ജൻ എന്ന പേര് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നത്; ഹനുമാന്റെ മുഖംമൂടി വച്ച ഡാൻസും നീക്കം ചെയ്യണം; സൽമാൻഖാനും സംവിധായകനുമെതിരെ വക്കീൽ നോട്ടിസ്

ബജ്‌റംഗി ഭായ്ജൻ എന്ന പേര് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നത്; ഹനുമാന്റെ മുഖംമൂടി വച്ച ഡാൻസും നീക്കം ചെയ്യണം; സൽമാൻഖാനും സംവിധായകനുമെതിരെ വക്കീൽ നോട്ടിസ്

റംസാൻ റിലീസായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന സൽമാൻ ചിത്രം ബജ്‌റംഗി ഭായ്ജാൻ വിവാദത്തിലേക്ക്. ചിത്രം മതവികാരം വ്രണപ്പെടുത്തി എന്നാരോപണവുമായി സാമൂഹ്യ പ്രവർത്തകനായ അനിൽ സിങ് കോടതിയെ സമിപിച്ചതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. 

ചിത്രത്തിന്റെ പേര് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നും അതിനാൽ ഈ പേര് മാറ്റണമെന്നുമാണ് അനിൽ സിങിന്റെ ആവശ്യം. സൽമാൻ ഖാന് പുറമേ ചിത്രത്തിന്റെ സംവിധായകനായ കബീർ ഖാനും എതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ബജ്‌രംഗി ഭായ്ജൻ മതവികാരം വ്രണപ്പെടുത്തി എന്നാണ് അനിൽ സിങ് പ്രധാൻ ആരോപിക്കുന്നത്. ഉത്തർ പ്രദേശിലെ ചിത്രകൂട് സ്വദേശിയാണ് ഇയാൾ.

ചിത്രത്തിൽ ഒരു രംഗത്ത് ഹനുമാന്റെ മുഖംമൂടി വച്ച ഡാൻസ് ചെയ്യുന്നുണ്ട്. ഇതും മതവികാരം വ്രണപ്പെടുത്തുന്നതാണത്രെ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി കോടതിയെ സമീപിക്കും എന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നു. സംവിധായകനും നിർമ്മാതാവും ഈദുൽ ഫിത്തറിന് ബോധപൂർവ്വമാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത് എന്നും ഇയാൾ കുറ്റപ്പെടുത്തി. പാക്കിസ്ഥാനിലുള്ള ഹർഷാലി മൽഹോത്രയെന്ന പിഞ്ചു കുട്ടിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ കഥ. നേരത്തെ വീർ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ഗലാനി 250 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സൽമാനെതിരെ കോടതിയെ സമീപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP