Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക്കിസ്ഥാനിലെ സൽമാൻ ആരാധകർക്കും ചെറിയപെരുന്നാൾ ആഘോഷമാക്കാം; ബജ്‌റംഗി ഭായ്ജാൻ പാക്കിസ്ഥാനിലും റിലീസിന്; ജൂലൈ 17 ന് തിയേറ്ററുകളിൽ

പാക്കിസ്ഥാനിലെ സൽമാൻ ആരാധകർക്കും ചെറിയപെരുന്നാൾ ആഘോഷമാക്കാം; ബജ്‌റംഗി ഭായ്ജാൻ പാക്കിസ്ഥാനിലും റിലീസിന്; ജൂലൈ 17 ന് തിയേറ്ററുകളിൽ

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രം ബജ്‌റംഗി ഭായ്ജാൻ ജൂലൈ 17ന് പുറത്തിറങ്ങും. ഏക് ഥാ ടൈഗറിനു ശേഷം കബീർഖാൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബജ്‌റംഗി ഭായ്ജാൻ. റംസാൻ റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.

പാക്കിസ്ഥാനിലും സൽമാന് ആരാധകർ ഉണ്ടെങ്കിലും ബോളിവുഡ് സിനിമകൾ റിലിസ് റിലീസ് ചെയ്യുന്നത് കുറവാണ്. എന്നാൽ പാക്കിസ്ഥാനിലെ സൽമാൻ ഖാൻ ആരാധകർക്ക് ഈ ചെറിയ പെരുന്നാൾ ആഘോഷമാക്കാനായി ബജ്‌റംഗി ഭായ്ജാൻ പാക്കിസ്ഥാനിലും റിലീസാകും. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥീരികരണമുണ്ടായതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാനിൽ നിന്നും വഴി തെറ്റി ഇന്ത്യയിലെത്തുന്ന ഒരു കൊച്ചുകുട്ടിയെ തിരിച്ച് നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം. നവാസുദ്ദീൻ സിദ്ദിഖിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപ്തി മിശ്ര, ഓം പുരി തുടങ്ങിയവരാണു മറ്റു കഥാപാത്രങ്ങൾ. ചിത്രത്തിലെ സെൽഫി ലെ ലെ റെ എന്ന് തുടങ്ങുന്ന പാട്ട് ഇപ്പോൾ തന്നെ ഹിറ്റായി. തെലുങ്ക് സംവിധായകൻ എസ്.എസ്. രാജമൗലിയുടെ അച്ഛൻ വിജയേന്ദ്ര പ്രസാദാണ് ചി
ത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡൽഹിയിലും രാജസ്ഥാനിലുമായിട്ടാണ് ബജ്‌റംഭി ഭായ്ജാന്റെ ചിത്രീകരണം നടത്തിയത്. സിനിമയുടെ ട്രെയ്‌ലറും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP