Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഡബ്ബിങ്ങിനിടയിൽ റേപ്പിങ് ശരിയാകുന്നില്ല എന്നു സംവിധായകൻ ; റേപ്പിങ് ഞാനല്ലല്ലോ ചെയ്യുന്നത്, വില്ലനല്ലേ അയാൾക്കല്ലേ അതു ശരിയാക്കാനാകൂവെന്ന് ഞാൻ; ഒരു റേപ്പ് സീൻ പോലും മര്യാദക്ക് ഡബ് ചെയ്യാനറിയില്ലെങ്കിൽ പിന്നെന്തു ഡബ്ബിങ് ആർട്ടിസ്റ്റാണു നിങ്ങളെന്ന് ചോദിച്ച് സംവിധായകൻ ഒരു വൃത്തികെട്ട വാക്കു വിളിച്ചു; അപ്പോൾ തന്നെ കരണം നോക്കിയൊന്ന് കൊടുത്തു'; മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

'ഡബ്ബിങ്ങിനിടയിൽ റേപ്പിങ് ശരിയാകുന്നില്ല എന്നു സംവിധായകൻ ; റേപ്പിങ് ഞാനല്ലല്ലോ ചെയ്യുന്നത്, വില്ലനല്ലേ അയാൾക്കല്ലേ അതു ശരിയാക്കാനാകൂവെന്ന് ഞാൻ; ഒരു റേപ്പ് സീൻ പോലും മര്യാദക്ക് ഡബ് ചെയ്യാനറിയില്ലെങ്കിൽ പിന്നെന്തു ഡബ്ബിങ് ആർട്ടിസ്റ്റാണു നിങ്ങളെന്ന് ചോദിച്ച്  സംവിധായകൻ ഒരു വൃത്തികെട്ട വാക്കു വിളിച്ചു; അപ്പോൾ തന്നെ കരണം നോക്കിയൊന്ന് കൊടുത്തു'; മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വർഷങ്ങളേറെയായി മലയാളത്തിലെ നായികമാരുടെ ശബ്ദമായി മാറിയ താരമാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വിവാദമായ പല കാര്യങ്ങളിൽ ഇടപെടുകയും പല കാര്യങ്ങൾ ആർക്കെതിരെയും വെട്ടിത്തുറന്ന് പറയുന്ന ഒരു വ്യക്തി കൂടിയാണ് അവർ. അത്തരത്തിൽ അവർ നിരവധി വിവാദത്തിലുംപെട്ടിട്ടുണ്ട്. എൺപതുകളിലെ ഡബ്ബിങ് കാലത്തുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായാണ് ഭാഗ്യലക്ഷ്മി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിനിടയിലാണ് ചെന്നൈയിലെ എ വി എം സ്റ്റുഡിയോയിൽ വച്ചുണ്ടായ ഡബ്ബിങ്ങിനിടയിൽ ഒരു സംവിധായകൻ മോശമായി പെരുമാറിയതിനു പിന്നാലെ മടി കൂടാതെ പ്രതികരിച്ചതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി മനസ്സു തുറന്നത്. ഒരു പ്രമുഖ സിനിമയിലെ റേപ്പ് സീനിനു വേണ്ടിയായിരുന്നു ശബ്ദം നൽകേണ്ടിയിരുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ

റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടിക്കു വേണ്ടി ഡബ്ബ് ചെയ്യുകയാണ്. ഡബ്ബിങ്ങിനിടയിൽ റേപ്പിങ് ശരിയാകുന്നില്ല എന്നു സംവിധായകൻ വിളിച്ചു പറയുന്നുണ്ട്. റേപ്പിങ് ഞാനല്ലല്ലോ ചെയ്യുന്നത്, വില്ലനല്ലേ. അതിനാൽ അയാൾക്കല്ലേ അതു ശരിയാക്കാനാകൂവെന്ന് ഞാൻ പറയുന്നുണ്ട്. റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടിക്ക് ശബ്ദം കൊടുക്കാനല്ലേ ഞാൻ വന്നിരിക്കുന്നത്. അലറി വിളിക്കുകയെന്ന ജോലിയല്ലേ എനിക്കു ചെയ്യാനാകൂ.

എന്നെ വിടൂ എന്നെ വിടൂവെന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. കുറേ ടേക്കുകളെടുത്തിട്ടും സംതൃപ്തനായിരുന്നില്ല അയാൾ. കുറച്ചു കഴിഞ്ഞ് എണീറ്റു നിന്ന് ബഹളം തുടങ്ങി. ഒരു റേപ്പ് സീൻ പോലും ഒന്നു മര്യാദക്ക് ഡബ് ചെയ്യാനറിയില്ലെങ്കിൽ പിന്നെന്തു ഡബ്ബിങ് ആർട്ടിസ്റ്റാണു നിങ്ങളെന്നു ചോദിച്ച് സംവിധായകൻ ഒരു വൃത്തികെട്ട വാക്കു വിളിച്ചു പറഞ്ഞു. ഒടുവിൽ സഹികെട്ട് ക്ഷമിക്കണം, ഞാനീ ചിത്രത്തിനു വേണ്ടി ഡബ് ചെയ്യുന്നില്ലെന്നു പറഞ്ഞു പുറത്തേക്കിറങ്ങി.

അപ്പോഴും അയാൾ വിട്ടില്ല. പിന്നാലെ വന്ന് എടീ പോടീയെന്നൊക്കെ ചീത്ത വിളിച്ചു തുടങ്ങി. അതു ശരി, അങ്ങനെ നീ പോകുമോ നിന്നെക്കൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടേയുള്ളൂവെന്ന് അയാൾ. കയറെടീ അകത്ത് എന്നു പറഞ്ഞായി പിന്നീട് ശാസനം. എടീ പോടീയെന്നൊക്കെ വിളിച്ചാൽ വിവരമറിയുമെന്ന് ഞാൻ പറഞ്ഞു. വിളിച്ചാൽ എന്തു ചെയ്യുമെന്നായി അയാൾ. ഒന്നു കൂടി വിളിച്ചു നോക്ക് എന്നു ഞാനും പറഞ്ഞു. അയാൾ വീണ്ടും വിളിച്ചു. അപ്പോൾ തന്നെ കൊടുത്തു, ഒറ്റയടി മുഖത്ത്!

ചെന്നൈ എ വി എം സ്റ്റുഡിയോയിൽ വച്ചാണ് ഈ മോശം അനുഭവം എനിക്കുണ്ടായത്. സ്റ്റുഡിയോ ഉടമ ശരവണൻ സാർ ഓടി വന്ന് കാര്യം തിരക്കിയപ്പോൾ ഞാൻ സംഭവം വിവരിച്ചു പറഞ്ഞു. ഈ സ്റ്റുഡിയോയിൽ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറാൻ പാടില്ലെന്നു അയാൾക്ക് താക്കീതു നൽകി സ്വന്തം കാറിൽ എന്നെ അവിടുന്നു പറഞ്ഞയച്ചു. ഞാൻ ആ സിനിമ വേണ്ടെന്നും വച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP