Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫുട്‌ബോളറിനൊപ്പം മാസ് ലുക്കും; വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; ആറ്റ്‌ലി ചിത്രത്തിൽ നയൻതാര നായികയാവും

ഫുട്‌ബോളറിനൊപ്പം മാസ് ലുക്കും; വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; ആറ്റ്‌ലി ചിത്രത്തിൽ നയൻതാര നായികയാവും

വിജയ്-അറ്റ്ലീ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ആറ്റ് ലിയാണ് വിജയിക്കുള്ള പിറന്നാൾ സമ്മാനമായി പോസ്റ്റർ പുറത്തു വിട്ടത്.വിജയ് രണ്ടു ഗെറ്റപ്പിലെത്തുന്ന ചിത്രമായിരിക്കും ബിഗിൽ. പോസ്റ്ററിൽ വിജയിയെ രണ്ട് ഗെറ്റപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

തെറി,മെർസൽ ചിത്രങ്ങൾക്ക് ശേഷം വിജയ്- ആറ്റ്‌ലി കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം സ്പോർട്സ് പശ്ചാത്തലത്തിൽ ആണ് ഒരുങ്ങുന്നത്.ചിത്രത്തിൽ വിജയ് ഫുട്‌ബോൾ കോച്ചായിട്ടാണ് എത്തുന്നത്. ൽപെൺകുട്ടികളുടെ ടീമിന്റെ ഫുട്‌ബോൾ കോച്ചായിട്ടാണ് വിജയ് എത്തുന്നതെന്നും അതിന് വേണ്ടി ശാരീരികമായി തയ്യാറെടുപ്പുകൾ താരം നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിജയ്യുടെ 63ാമത്തെ ചിത്രമായതിനാൽ ദളപതി 63 എന്ന പേരിലാണ് ചിത്രം ആദ്യം അറിയപ്പെട്ടിരുന്നത്. എ.ജി.എസ് എന്റർടെയ്ന്മെന്റ് ചിത്രം നിർമ്മിക്കുന്നത്. വിവേകും യോഗി ബാബുവുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ.ആ റഹ്മാൻ ആണ് ചിത്രത്തിന് ഈണമൊരുക്കുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററിലെത്തും. വിവേക്, കതിർ, യോഗി ബാബു, റോബോ ശങ്കർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

എ.ആർ റഹ്മാനാണ് സംഗീത സംവിധായകൻ. കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. എ.ജി.എസ് എന്റർടെയ്‌മെന്റാണ് നിർമ്മാണം. 2009 ൽ പുറത്തിറങ്ങിയ വില്ലിലാണ് നയൻതാരയും വിജയിയും ഇതിന് മുമ്പ് ഒരുമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP