Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെങ്കൽ രഘു സംഘവും എത്താറായി; ബിജു മേനോൻ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്; റീലിസ് സെപ്റ്റംബർ 14ന്

ചെങ്കൽ രഘു സംഘവും എത്താറായി; ബിജു മേനോൻ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്; റീലിസ് സെപ്റ്റംബർ 14ന്

വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായ ബിജു മേനോന്റെ പുതിയ സിനിമ പടയോട്ടത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ചെങ്കൽ രാജു എന്ന കഥാപാത്രമായി ബിജു മേനോനെത്തുന്ന ചിത്രമാണ് പടയോട്ടം.നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബർ 14ന് തിയെറ്ററുകളിലെത്തും.

പ്രളയത്തെ തുടർന്ന് മാറ്റിവെച്ച ചിത്രത്തിന്റെ മുൻ റിലീസ് തിയതി ഓഗസ്റ്റ് 17 ആയിരുന്നു. അരുൺ എ.ആർ, അജയ് രാഹുൽ എന്നിവർ ചേർന്ന് ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകിയാണ് പടയോട്ടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചെങ്കൽ രഘു എന്ന ഗുണ്ടയെയാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ചിത്രമാണിത്.

ബിജു മേനോന്റെ മുൻ കഥാപാത്രങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ് പടയോട്ടത്തിലെ രഘു. ബിജു മേനോൻ, അനു സിത്താര, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ബേസിൽ, സുധി കോപ്പ, സേതു ലക്ഷ്മി, ഐമാ സെബാസ്റ്റ്യൻ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരാണ് അഭിനേതാക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP