Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ വർഷം ബോളിവുഡ് ഭരിച്ചത് ബാഹുബലിയുടെ രണ്ടാം വരവ്; ഗോൽമാലിന്റെ രണ്ടാം വരവ് 200 കോടി നേടിയപ്പോൾ മൂന്നാമതായത് വരുൺ ധാവന്റെ ജുഡ്വാ 2; ഖാന്മാരുടെ ചിത്രങ്ങൾ തീയറ്ററിൽ വലിയ ആഘോഷമാവാത്തപ്പോൾ നേട്ടം കൊയ്തത് അക്ഷയ് കുമാർ

ഈ വർഷം ബോളിവുഡ് ഭരിച്ചത് ബാഹുബലിയുടെ രണ്ടാം വരവ്; ഗോൽമാലിന്റെ രണ്ടാം വരവ് 200 കോടി നേടിയപ്പോൾ മൂന്നാമതായത് വരുൺ ധാവന്റെ ജുഡ്വാ 2; ഖാന്മാരുടെ ചിത്രങ്ങൾ തീയറ്ററിൽ വലിയ ആഘോഷമാവാത്തപ്പോൾ നേട്ടം കൊയ്തത് അക്ഷയ് കുമാർ

മറുനാടൻ മലയാളി ഡസ്‌ക്

മുംബൈ:20117 ബോളിവുഡ് ബോക്സ് ഓഫീസിൽ വിജയ ചിത്രങ്ങളുടെ ഘോഷയാത്രയായിരുന്നു. ന്യൂട്ടൺ, എ ഡെത്ത് ഇൻ ദ് ഗുഞ്ച്, അനാർക്കലി ഓഫ് ആരാഹ് തുടങ്ങിയ സിനിമകൾ ബോക്സോഫീസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ തീയറ്ററുകൾ കീഴടക്കാൻ സാധിക്കാത്തവ വളരെ അധികമായിരുന്നു. എന്നാൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ പണം വാരിയത് ഒരു സൗത്തിന്ത്യൻ മൂവിയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ആദ്യത്തെ 1000 കോടി വാരിയ ചിത്രമായ ബാഹുബലി 2വാണ് ആ ചിത്രം 511 കോടി രൂപയാണ് ബാഹുബലി 2 നേടിയത്.

എന്നാൽ അതേ സമയം 2017 -ൽ സ്റ്റാർ പ്രൊഡക്ഷൻ പദ്ധതികൾ വിജയമായിരുന്നില്ല ഷാറൂഖ് ഖാന്റെ റയീസ്, സൽമാൻഖാന്റെ ട്യൂബ്ലൈറ്റ്, റ്യത്വിക് റോഷന്റെ കാബിൽ തുടങ്ങിയ സിനിമകൾ ബോളീവുഡിൽ പരാജയമായിരുന്നു. ഗോൽമാൽ എഗൈൻ, ജുഡ്വ 2 തുടങ്ങിയ സിനിമകളാണ് 2017-ൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചവ. 2017ലെ മികച്ച ചിത്രങ്ങൾ,

ഗോൽമാൽ എഗൈൻ- 205.65 കോടി
അജയ് ദേവ്ഗൺ, പരിനിതീ ചോപ്ര ജോടികളുടെ ഹൊറർ കോമഡിയാണ് 2017 ൽ 200 കോടി ക്ലബ്ബിൽ പ്രവേശിച്ച ഏക ബോളിവുഡ് ചിത്രം.

ജുഡ്വാ 2- 138.61 കോടി
വരുൺ ധാവൻ, തപ്സി പാനു, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവർ അഭിനയ മികവ് കാഴ്ചവച്ച ചിത്രിന്റെ കളക്ഷൻ 138.61 കോടിയാണ്.

റയീസ്- 137.51 കോടി
രാഹുൽ ധോലക്കയുടെ നേതൃത്വത്തിൽ ഉള്ള ഷാറൂഖാൻ നായകനായ റയീസ് നേടിയത് 137.51 കോടിയാണ്.

ടോയ്ലറ്റ് ഏക്ക് പ്രേംകഥ- 134.22 കോടി
ശ്രീ നാരായൺ സിങ് സംവിധാനം ചെയ്ത ഏറ്റവും മികച്ച ഉള്ളടക്കമുള്ള ചിത്രമാണ്
അക്ഷയ് കുമാറിന്റെ നാടക-ഹാസ്യ ചിത്രമായ ടോയ്ലറ്റ്: ഏക് പ്രേംകഥ, നേടിയത് 14.22 കോടിയാണ്.

ട്യൂബ്ലൈറ്റ്- 119.26 കോടി
ആറാം സ്ഥാനത്തു നിൽക്കുന്ന സൽമാൻ ഖാന്റെ ഏറ്റവും പുതിയ റിലീസ് ട്യൂബിലൈറ്റ് വലിയ വിജയമായിരുന്നില്ല. എന്നാൽ പോലും ചിത്രം നൂറ് കോടി രൂപ കളക്ഷൻ നേടിയിരുന്നു.

ജോളി എൽ എൽ ബി 2 - 117
വർഷം ആദ്യം പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ ജോളി എൽ എൽ ബി 2 എന്ന ചിത്രം 117 കോടി കളക്ഷൻ നേടി.

ബദരിനാഥ് കി ദുൽഹനിയ-116.68 കോടി
വരുൺ ധാവൻ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്ത് ബദരിനാഥ് കി ദുൽഹാനിയയുടെ കളക്ഷൻ 116.68 കോടി രൂപയാണ്.

കാബിൽ- 103.84 കോടി
സഞ്ജയ് ഗുപ്തയുടെ സംവിധാനത്തിൽ ഹൃത്വിക് റോഷൻ യാമി ഗൗതം ജോടികളായ
കാബിൽ ബോളിവുഡിൽ 103.84 കോടി രൂപ നേടി.

ബാദ്ഷാ - 78.1 കോടി
മിലാൻ ലുഥിയ സംവിധാനം ചെയ്യ്ത ചിത്രത്തിൽ ഇലിയാന ഡി ക്രൂസ്, ഇമ്രാൻ ഹഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. 1975 മുതൽ 1977 വരെ അടിയന്തിര കാലഘട്ടത്തെയാണ് ചിത്രം പ്രതിഫലിപ്പിക്കുന്നത്. 78.1 കോടി രൂപയാണ് ചിത്രത്തിന്റെ നേട്ടം.

ഹിന്ദി മീഡിയം - രൂപ 69.59
2017 ലെ മികച്ച സ്‌ക്രീൻ ആക്ടറിനുള്ള പുരസ്‌കാരം നേടിയ ഇർഫാൻ നായകനായ സിനിമ നേടിയത് 69.59 കോടി രൂപയാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP