Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രൺബീർ ചിത്രം ബോംബേ വെൽവെറ്റിന് എ സർട്ടിഫിക്കറ്റ്; സെൻസർ ബോർഡ് തീരുമാനത്തിനെതിരെ അനുരാഗ് കശ്യപ് രംഗത്ത്

രൺബീർ ചിത്രം ബോംബേ വെൽവെറ്റിന് എ സർട്ടിഫിക്കറ്റ്; സെൻസർ ബോർഡ് തീരുമാനത്തിനെതിരെ അനുരാഗ് കശ്യപ് രംഗത്ത്

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് രൺബിറിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രമായ ബോംബെ വെൽവെറ്റിന് എ സർട്ടിഫിക്കറ്റ്. ചിത്രം ഏറെ പ്രതീക്ഷയോടെ തീയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് സെൻസർബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്.

സെൻസർ ബോർഡ് തീരുമാനത്തിനെതിരെ അനുരാഗ് കശ്യപ് രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കാൻ അപേക്ഷ നൽകും. ചിത്രത്തിൻ എ സർട്ടിഫിക്കറ്റ് നൽകേണ്ടുന്ന ഒരു സീൻപോലുമില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു. അതുകൊണ്ടുതന്നെ റിവിഷൻ കമ്മറ്റിയിൽ വിശ്വാസമുണ്ടെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.

ചിത്രത്തിലെ നാലു രംഗങ്ങളിൽ കത്രികവെക്കാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രൺബീർ നായകനാകുന്ന ചിത്രത്തിൽ അനുഷ്‌ക ശർമയാണ് നായിക. എന്നാൽ വില്ലൻ വേഷത്തിലെത്തുന്ന കരൺ ജോഹറിന്റെ കഥാപാത്രമാണ് സിനിമയുടെ മറ്റൊരു ശ്രദ്ധേയ കാര്യം. അറുപതുകളിലെ അധോലോക ബോംബെയുടെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ ഗ്യാൻ പ്രകാശിന്റെ മുംബൈ ഫാബിൽസ് എന്ന് കൃതിയുടെ ചലച്ചിത്രരൂപമാണ്. സിനിമയുടെ ടീസർ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മലയാളിയായ രാജീവ് രവിയാണ് ഛായാഗ്രാഹകൻ. മെയ് 15ന് ചിത്രം തീയേറ്ററിലെത്തും

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രാധികാ ആപ്‌തെയുടെ ഹ്രസ്വചിത്രത്തിലെ നഗ്‌ന രംഗം ചോർന്ന വിവാദത്തിന് പിന്നാലെയാണ് ബോംബെ വെൽവെറ്റിന്റെ എ സർട്ടിഫിക്കറ്റ് വിവാദവും ഉണ്ടായിരിക്കുന്നത്‌.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP