Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞിക്ക പറഞ്ഞാൽ അതിനപ്പുറമൊന്നുമില്ല; കാർവാൻ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും; പ്രദർശനം കോടതി തടഞ്ഞെന്ന വാർത്തകൾ തെറ്റെന്ന് ദുൽഖർ സൽമാൻ

കുഞ്ഞിക്ക പറഞ്ഞാൽ അതിനപ്പുറമൊന്നുമില്ല; കാർവാൻ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും; പ്രദർശനം കോടതി തടഞ്ഞെന്ന വാർത്തകൾ തെറ്റെന്ന് ദുൽഖർ സൽമാൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആരാധകർ കുഞ്ഞിക്കയ്ക്ക് ജയ് വിളിക്കാൻ ഒരുങ്ങിക്കോളൂ. ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമായ കാർവാന്റെ റിലീസ് വെള്ളിയാഴ്ച തന്നെയാണ്. കോപ്പിയടി ആരോപിച്ച് ചിത്രത്തിന്റെ പ്രദർശനം കോടതി തടഞ്ഞുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇതോടെയാണ് റിലീസ് മാറ്റിയിട്ടില്ലെന്ന് അറിയിപ്പുമായി ദുൽഖർ രംഗത്ത് വന്നത്.

മാധ്യമങ്ങളിൽ നിന്ന് വാർത്ത ശരിയല്ലെന്നും ചിത്രത്തിന്റെ പ്രദർശനം മാറ്റിയിട്ടില്ലെന്നും ദുൽഖർ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.കോപ്പിയടി ആരോപിച്ച് ചിത്രത്തിന്റെ പ്രദർശനം കോടതി തടഞ്ഞുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതോടെയാണ് റിലീസ് മാറ്റിയിട്ടില്ലെന്ന് അറിയിപ്പുമായി ദുൽഖർ രംഗത്ത് വന്നത്.

മാധ്യമങ്ങളിലെ റിപ്പോർട്ടുകൾക്ക് വിപരീതമായി കാർവാൻ കേരളത്തിലുടനീളം റിലീസ് ചെയ്യുന്നു. ഓഗസ്റ്റ് മൂന്നിന് തിയ്യറ്ററുകളിൽ തന്നെ പോയി ചിത്രം കാണൂ. ദുൽഖർ കുറിച്ചു. ഏദൻ എന്ന മലയാള ചിത്രത്തിന്റെ പകർപ്പാണ് കാർവാൻ എന്നാരോപിച്ച് സംവിധായകൻ സഞ്ജു സുരേന്ദ്രന്റെ ഹർജിയിലാണ് പ്രദർശനം കോടതി തടഞ്ഞതെന്നായിരുന്നു റിപ്പോർട്ടുകൾ.

റോഡ് മൂവി വിഭാഗത്തിലെത്തുന്ന കാർവാനിൽ ഇർഫൻ ഖാനൊപ്പമാണ് ദുൽഖർ പ്രധാനവേഷത്തിലെത്തുന്നത്. മുംബൈയിൽനിന്ന് കേരളത്തിലേക്ക് റോഡുമാർഗം മൃതദേഹവുമായുള്ള യാത്രയാണ് കാർവാനിന്റെ വിഷയം ദുൽഖറിന്റെ അവിനാഷ് എന്ന കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്ന, ഷൗക്കത്തിന്റെ വേഷത്തിൽ ഇർഫാൻഖാനുമുണ്ട്. ഇവരെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന പെൺകുട്ടിയുടെ വേഷമാണ്, സിനിമയിൽ അരങ്ങേറ്റംകുറിക്കുന്ന മിഥില പാൽക്കറിന്. ആകർഷ് ഖുറാന സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം റോണി സ്‌ക്രൂവാലയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP