Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യൂനിന്റെ തമിഴ് റീമേക്കായ പാരീസ് പാരീസിന് സെൻസർ ബോർഡിന്റെ കത്രിക; കാജൽ അഗർവാൾ നായികയാവുന്ന ചിത്രത്തിന് കട്ട് പറഞ്ഞത് 23 ഓളം രംഗങ്ങൾക്ക്; ട്രെയിലറിലൂടെ പുറത്ത് വിട്ട് വിവാദത്തിലായ മാറിടത്തിൽ തൊടുന്ന രംഗം ഉൾപ്പെടെ മാറ്റാൻ നിർദ്ദേശം; നടപടിക്കെതിരെ അപ്പീൽ പോകാൻ അണിയറക്കാർ

ക്യൂനിന്റെ തമിഴ് റീമേക്കായ പാരീസ് പാരീസിന് സെൻസർ ബോർഡിന്റെ കത്രിക; കാജൽ അഗർവാൾ നായികയാവുന്ന ചിത്രത്തിന് കട്ട് പറഞ്ഞത് 23 ഓളം രംഗങ്ങൾക്ക്; ട്രെയിലറിലൂടെ പുറത്ത് വിട്ട് വിവാദത്തിലായ മാറിടത്തിൽ തൊടുന്ന രംഗം ഉൾപ്പെടെ മാറ്റാൻ നിർദ്ദേശം; നടപടിക്കെതിരെ അപ്പീൽ പോകാൻ അണിയറക്കാർ

സ്വന്തം ലേഖകൻ

കാജൾ അഗർവാൾ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് പാരിസ് പാരിസ്. കങ്കണ റണാവത്ത് നായികയായെത്തിയ ക്വീനിന്റെ തമിഴ് റീമെയ്‌ക്ക് ആണിത്. രമേഷ് അരവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നത് മുതൽ വിവാദത്തിലാണ്. ചിത്രത്തിൽ കാജലിന്റെ മാറിൽ സഹതാരമായ എല്ലി അവരാം തൊടുന്ന ട്രെയിലറിലെ രംഗം വിമർശനത്തിനിടയാക്കിയത്. ഇപ്പോളിതാ ഈ രംഗം ഉൾപ്പെടെ സെന്‌സർ ബോർഡ് കട്ട് പറഞ്ഞിരിക്കുകയാണ്.

ഇരുപത്തഞ്ചോളം രംഗങ്ങൾക്കും സംഭാഷണങ്ങൾക്കും കത്രിക വെച്ചിരിക്കുകയാണ് സെൻസർ ബോർഡ്. ഇതിനെ തുടർന്ന് റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെ അപ്പീൽ പോകാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

' ക്വീനിന്റെ നാല് ഭാഷകളിലുള്ള റീമെയ്‌ക്ക് ഞങ്ങളുടെ ആത്മാർഥ പരിശ്രമമാണ്. എന്തിനാണ് അവർ ഇത്രയധികം കട്ടുകൾ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അവർ കട്ട് ചെയ്യാൻ പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ നമ്മുടെ നിത്യ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്. സെൻസർ ബോർഡിലെ അംഗങ്ങൾ കട്ടുകളില്ലാതെ ചിത്രം അപ്രൂവ് ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. കാജൽ വ്യക്തമാക്കി.

എന്നാൽ ക്വീൻ സിനിമയിൽ കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകർത്തി വച്ചതാണെന്നും അതിൽ മോശമായി ഒന്നുമില്ലെന്നുമായിരുന്നു സംവിധായകൻ രമേശ് അരവിന്ദ് അഭിപ്രായപ്പെട്ടത്

മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഭാഷകളിലായാണ് ക്വീൻ റീമേക്കുകൾ ഒരുങ്ങുന്നത്. സംസം എന്ന പേരിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജിമ മോഹനാണ് നായിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP