Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുൽഖറിനെ വീണ്ടും ഗായകനാക്കി ഗോപീസുന്ദർ; ഹിറ്റ് ജോഡികളായ ദുൽഖറും പാർവ്വതിയും ഒന്നിക്കുന്ന ചാർലി സംഗീതത്തിന് പ്രാധാന്യം നല്കുന്ന പ്രണയകഥ

ദുൽഖറിനെ വീണ്ടും ഗായകനാക്കി ഗോപീസുന്ദർ; ഹിറ്റ് ജോഡികളായ ദുൽഖറും പാർവ്വതിയും ഒന്നിക്കുന്ന ചാർലി സംഗീതത്തിന് പ്രാധാന്യം നല്കുന്ന പ്രണയകഥ

ബാംഗ്ലൂർ ഡെയ്‌സിലെ സൂപ്പർഹിറ്റ് ജോഡിയായിരുന്ന പാർവ്വതി മേനോനും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ചാർലി.മാർട്ടിൻ പ്രക്കാട്ടിന്റെ 'എ. ബി. സി. ഡിയിലെ ജോണീ മോനേ ജോണീ '' എന്ന സൂപ്പർഹിറ്റ് ഗാനം പാടികൊണ്ട് ഗാനരംഗത്തെക്ക് കടന്ന ദുൽഖർ വീണ്ടും ഗായകന്റെ റോളിലും ചിത്രത്തിൽ എത്തുന്നുണ്ട്.

ജോണീ മോനേ ജോണീ '' എന്ന സൂപ്പർഹിറ്റ് ഗാനം പാടികൊണ്ട് ഗാനരംഗത്തെക്ക് കടന്ന ദുൽഖറിന്റെ മമ്മൂട്ടി നായകനായ മംഗ്ലീഷിൽ ഇം ഗ്ലീഷോ റണ്ണിക്കോ .... റണ്ണിക്കോ.. എന്ന പാട്ടും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ഗോപീസുന്ദറാണ് ഇരുഗാനങ്ങൾക്കും ഈണമിട്ടത്.ദുൽഖറിനെ മൂന്നാം വട്ടം ഗായകനാക്കുന്നതും ഗോപീസുന്ദർ തന്നെയാണ്.

ചാർലിയിൽ ഗോപീസുന്ദറിന്റെ ഈണത്തിൽ ദുൽഖർ പാടുന്ന പാട്ട് പതിവ് ഗായകരെപ്പോലും അമ്പരപ്പിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ചാർലിയിൽ മൊത്തം ആറ് പാട്ടുകളുണ്ട്. ശ്രേയാഘോഷാൽ ഉൾപ്പെടെയുള്ള ഒരുവലിയ ഗായകനിര തന്നെ ചാർലിയിൽ അണിനിരക്കുന്നുണ്ട്.

ദുൽഖറിനേയും പാർവതിയേയും കൂടാതെ അപർണ്ണ ഗോപിനാഥ്, നെടുമുടി വേണു, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ്, ജോയ് മാത്യു, രഞ്ജി പണിക്കർ, സുനിൽ സുഗത, രമേശ് പിഷാരടി, കല്പന, സീത, ടോവിനോ തോമസ്, ജേക്കബ് ഗ്രിഗറി, നീരജ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

പീരുമേട്ടിൽതുടങ്ങി കൊച്ചിയിൽ പുരോഗമിക്കുന്ന ചാർലിയുടെ പ്രധാന ലൊക്കേഷൻ ഗുജറാത്താണ്. ഒരുമാസത്തിലേറെക്കാലം ഗുജറാത്തിൽ ചിത്രീകരണമുണ്ടാവും. ഫൈൻഡിങ് സിനിമയുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, ഷെബിൻ ബക്കർ, ജോജു ജോർജ് എന്നിവർ ചേർന്ന്
നിർമ്മിക്കുന്ന ചാർലിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി. ജോണാണ്. കഥ, സംഭാഷണം ഉണ്ണി. ആർ. തിരക്കഥ മാർട്ടിൻ പ്രക്കാട്ട്, ഉണ്ണി ആർ. പ്‌ളേ ഹൗസ് റിലീസാണ് ചാർലി പ്രദർശനശാലകളിലെത്തിക്കുന്നത്.

വായി മൂടി പേശവും എന്ന പേരിൽ തമിഴിലും സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന പേരിൽ മലയാളത്തിലും ദുൽഖർ സൽമാനെ നായകനാക്കി ചിത്രമൊരുക്കിയ ബാലാജിയുടെ രണ്ടാമത്തെ ചിത്രമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP