Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുണ്ടാ സഹോദരന്മാരായി ചിമ്പുവും അരവിന്ദ് സാമിയും; വമ്പൻ താരനിരയിൽ ഒരുങ്ങുന്നന മണിരത്‌നം ചിത്രം ചെക്ക സിവന്ത വാനം ട്രെയിലർ കാണാം

ഗുണ്ടാ സഹോദരന്മാരായി ചിമ്പുവും അരവിന്ദ് സാമിയും; വമ്പൻ താരനിരയിൽ ഒരുങ്ങുന്നന മണിരത്‌നം ചിത്രം ചെക്ക സിവന്ത വാനം ട്രെയിലർ കാണാം

ന്ത്യൻ സിനിമയിലെ ഹിറ്റ് സംവിധായകനെന്ന വിശേഷണത്തിന് അർഹനായ മണിരത്‌നത്തിന്റെ ചെക്ക സിവന്ത വാനത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയ.വിജയ് സേതുപതി, ചിന്പു, അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, അരുൺ വിജയ് തുടങ്ങി വന്പൻ താരനിരയുമായാണ് മണിരത്‌നം വീണ്ടുമെത്തുന്നത്.

ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുൺ വിജയും വേഷമിടുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി എത്തുന്നു. പൊലീസ് ഓഫീസറായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്.

ആക്ഷന് പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് 2 മിനിട്ട് 47 സെക്കന്റുള്ള ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ജ്യോതികയ്ക്ക് പുറമെ, അതിഥി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവരും നായിക നിരയിലുണ്ട്.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP