Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചിരിയുടെ പൂരക്കാഴ്‌ച്ചകളൊരുക്കി സുരാജിനൊപ്പം ഹരിഷ് കണാരനും; 'ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ ട്രയിലറിൽ നിറയുന്നത് കോമഡിക്കൊപ്പം സസ്‌പെൻസും; ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിലൊരുന്ന ചിത്രം റിലീസിന്

ചിരിയുടെ പൂരക്കാഴ്‌ച്ചകളൊരുക്കി സുരാജിനൊപ്പം ഹരിഷ് കണാരനും; 'ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ ട്രയിലറിൽ നിറയുന്നത് കോമഡിക്കൊപ്പം സസ്‌പെൻസും; ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിലൊരുന്ന ചിത്രം റിലീസിന്

നോവൽ', 'മുഹബത്ത്' എന്നീ ചിത്രങ്ങൾക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം നിർവ്വഹിക്കുന്ന ചിത്രം'ചില ന്യൂജെൻ നാട്ടുവിശേഷങ്ങളുടെ ട്രെയിലർ പുറത്തിറങ്ങി.ഒട്ടേറെ ചിരി മുഹൂർത്തങ്ങൾ ഇടം നേടിയിട്ടുണ്ട് ട്രെയ്ലറിൽ. അതോടൊപ്പം തന്നെ പ്രേക്ഷകരിൽ ആകാംഷയും നിറയ്ക്കുന്നു ചിത്രത്തിന്റെ ട്രെയ്ലർ. സംഗീതത്തിനും ഹാസ്യത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ഇത് ശരി വയ്ക്കുന്നു.

ചിത്രത്തിൽ പൊട്ടി ചിരിപ്പിക്കാനായി ഒത്തു കൂടുന്നത് ഹരീഷ് കണാരനും സുരാജ് വെഞ്ഞാറമൂടുമാണ്. കുതന്ത്രങ്ങൾ മെനയുന്ന നായർ എന്ന കഥാപാത്രമായി സുരാജ് എത്തുമ്പോൾ സമ്പത്ത് എന്ന കഥാപാത്രമായാണ് കണാരന്റെ വരവ്.

ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെ നിർമ്മിച്ച് വിതരണം ചെയ്യുന്ന ചിത്രത്തിൽ സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, നെടുമുടി വേണു എന്നിവർക്കൊപ്പം ഒട്ടനവധി പുതു മുഖങ്ങളും അണിനിരക്കുന്നു. പുതുമുഖങ്ങളായ അഖിൽ പ്രഭാകർ ,ശിവകാമി, സോനു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എം. ജയചന്ദ്രൻ നീണ്ട പത്ത് വർഷങ്ങൾക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾക്കുണ്ട്. എം. ജയചന്ദ്രൻ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. സന്തോഷ് വർമ, ഈസ്റ്റ് കോസ്റ്റ് വിജയൻ എന്നിവരുടെതാണ് വരികൾ. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഗാനഗന്ധർവ്വൻ, യേശുദാസ്, ശങ്കർ മഹാദേവൻ, പി. ജയചന്ദ്രൻ, എം.ജി ശ്രീകുമാർ, ശ്രേയാ ഘോഷാൽ എന്നിവരാണ്. എസ്.എൽ പുരം ജയസൂര്യയുടേതാണ് തിരക്കഥ. ഛായാഗ്രഹണം അനിൽ നായർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP