Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജോജു ജോർജ് മികച്ച നടനായി; വരത്തനിലെ പ്രകടനത്തിലൂടെ മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയും; സുഡാനി ഫ്രം നൈജീരിയ മികച്ച സിനിമയയാപ്പോൾ ഈ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജാ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി; സിനിമാ പ്രേമികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയുടെ സിപിസി അവാർഡുകൾ ഇങ്ങനെ

ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജോജു ജോർജ് മികച്ച നടനായി; വരത്തനിലെ പ്രകടനത്തിലൂടെ മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയും; സുഡാനി ഫ്രം നൈജീരിയ മികച്ച സിനിമയയാപ്പോൾ ഈ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജാ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി; സിനിമാ പ്രേമികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയുടെ സിപിസി അവാർഡുകൾ ഇങ്ങനെ

സിനിമാ പ്രേമികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്ബ് സംഘടിപ്പിക്കുന്ന സി.പി.സി അവാഡുകൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഫേസ്‌ബുക്ക് പേജിലൂടെ നടത്തിയ വോട്ടെടുപ്പിലൂടെയും ജൂറിയുടെ വിലയിരുത്തലിലൂടെയുമാണ് സി.പി.സി അവാഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

അവാർഡുകളിൽ മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയും നടനായി ജോജു ജോർജും തെരഞ്ഞെടുക്കപ്പെട്ടു.ജോസഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് ജോജുവിന് പുരസ്‌ക്കാരം നേടിക്കൊടുത്തത്. വരത്തനിലെ ഐശ്വര്യയുടെ അഭിനയമാണ് പുരസ്‌ക്കാരത്തി നർഹമാക്കിയത്.മികച്ച സിനിമയായി തെരഞ്ഞെടുത്തത് സുഡാനി ഫ്രം നൈജീരിയയാണ്. മികച്ച സംവിധാനത്തിനുള്ള പുരസ്‌ക്കാരം ഈ.മ.യൗ എന്ന ചിത്രത്തിന് ലിജാ ജോസ് പെല്ലിശേരി നേടി.

സുഡാനി ഫ്രം നൈജീരിയ, ഈ മ യൗ എന്നീ ചിത്രങ്ങളിലെ വിസ്മയം തുളുമ്പുന്ന ഫ്രെയിമുകളിലൂടെ മികച്ച ഛായാഗ്രാഹകനായി ഷൈജു ഖാലിദ് തെരഞ്ഞെടുക്കപ്പെട്ടു. ഈ മ യൗവിലൂടെ വിനായകൻ മികച്ച സ്വഭാവ നടനായപ്പോൾ ഇതേ സിനിമയിലൂടെ പോളി വിൽസണും സുഡാനിയിലെ ഉമ്മയെ അവസ്മരണീയമാക്കിയ സാവിത്രി ശ്രീധരനും മികച്ച സഹനടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.

രണം ടൈറ്റിൽ ട്രാക്ക് (മികച്ച ഒർജിനൽ സോംഗ്), രംഗനാഥ് രവി (മികച്ച സൗണ്ട് ഡിസൈനിങ്), നൗഫൽ അബ്ദുള്ള (മികച്ച എഡിറ്റർ), പ്രശാന്ത് പിള്ള (മികച്ച പശ്ചാത്തല സംഗീതം) എന്നിവരാണ് മറ്റ് പുരസ്‌കാരങ്ങൾ നേടിയത്. നേരത്തെ ഇത്തവണത്തെ സ്‌പെഷ്യൽ ഓണററി പുരസ്‌കാരം ത്യാഗരാജൻ മാസ്റ്റർക്കാണെന്ന് സിപിസി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 17ന് കൊച്ചി ഐഎംഎ ഹാളിൽ ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കും.

1. മികച്ച നടൻ - ജോജു ജോർജ്
2. മികച്ച നടി - ഐശ്വര്യ ലക്ഷ്മി
3. മികച്ച ഒർജിനൽ സോംഗ് - രണം ടൈറ്റിൽ ട്രാക്ക്
4. മികച്ച സൗണ്ട് ഡിസൈനിങ് - രംഗനാഥ് രവി
5. മികച്ച ഛായാഗ്രാഹകൻ - ഷൈജു ഖാലിദ്
6. മികച്ച എഡിറ്റർ - നൗഫൽ അബ്ദുള്ള
7. മികച്ച പശ്ചാത്തല സംഗീതം - പ്രശാന്ത് പിള്ള
8. മികച്ച സ്വഭാവ നടി -- സാവിത്രി ശ്രീധരൻ, പോളി വിൽസൺ
9. മികച്ച സ്വഭാവ നടൻ - വിനായകൻ
10. മികച്ച തിരക്കഥ - സക്കറിയ , മുഹസിൻ പരാരി
11. മികച്ച സംവിധായകൻ - ലിജോ ജോസ് പെല്ലിശേരി
12. മികച്ച സിനിമ - സുഡാനി ഫ്രം നൈജീരിയ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP