Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അൻവർ റഷീദിന്റെ രാജി സൈബർ സെല്ലിനു പ്രചോദനമായോ? പ്രേമത്തിന്റെ വ്യാജൻ എത്തിയത് കാനഡയിൽ നിന്നെന്നു കണ്ടെത്തി; അൻവറിന്റെ പരാതി തങ്ങൾക്കു കിട്ടിയിട്ടില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന

അൻവർ റഷീദിന്റെ രാജി സൈബർ സെല്ലിനു പ്രചോദനമായോ? പ്രേമത്തിന്റെ വ്യാജൻ എത്തിയത് കാനഡയിൽ നിന്നെന്നു കണ്ടെത്തി; അൻവറിന്റെ പരാതി തങ്ങൾക്കു കിട്ടിയിട്ടില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന

തിരുവനന്തപുരം: റിലീസ് കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന 'പ്രേമ'ത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. സൈബർ പൊലീസാണ് ഇക്കാര്യം കണ്ടെത്തിയത്.

തന്റെ പരാതിയിൽ സൈബർ സെല്ലോ സിനിമാ സംഘടനകളോ നടപടി എടുക്കാൻ താൽപര്യം കാട്ടുന്നില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് അൻവർ റഷീദ് ആരോപിച്ചിരുന്നു. അതിനാൽ തന്നെ സംഘടനകളിൽ നിന്നു രാജിവയ്ക്കുകയാണെന്നും അൻവർ പറഞ്ഞു.

ഇതിനു പിന്നാലെയാണ് സൈബർ പൊലീസ് പ്രേമം സിനിമയുടെ വ്യാജൻ വന്നത് കാനഡയിൽ നിന്നാണെന്നു വെളിപ്പെടുത്തിയത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഡിജിപിയോട് സൈബർസെൽ അനുമതി ചോദിച്ചു. ആഴ്ചകളായി നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന പ്രേമം ഓൺ ലൈനിൽ വ്യാപകമായതോടെയാണ് നിർമ്മാതാവ് അൻവർ റഷീദ് ആന്റിപൈറസ് സെല്ലിനെ സമീപിച്ചത്.

എന്നാൽ, രാജിവാർത്ത മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇത്തരത്തിൽ ഒരു പരാതിയും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. സ്വമേധായ സൈബർ സെല്ലിന് തങ്ങൾ പരാതി നൽകുകയായിരുന്നുവെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. പൈറസിക്കെതിരെ അധികൃതരും സിനിമാ സംഘടനകളും മൗനം പാലിക്കുന്നു എന്നാരോപിച്ചാണ് അൻവർ റഷീദ് രാജിവയ്ക്കുന്നു എന്നു പറഞ്ഞത്.

ചിത്രത്തിന്റെ സെൻസർ കോപ്പിയാണ് വ്യാപകമായി പ്രചരിച്ചത്. ചെന്നൈയിലെയും തിരുവനന്തപുരത്തെയും ലാബുകളിലാണ് സെൻസർ കോപ്പി നൽകിയിരുന്നത്. സെൻസർ കോപ്പി പുറത്തുവരുന്നത് അതീവ ഗൗരവമേറിയ സംഭവമാണെന്നിരിക്കെ ആന്റി പൈറസി സെല്ലോ പൊലീസോ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് അൻവർ റഷീദ് ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP