Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മ എന്നെ മാലിക്ചന്ദ് കൊച്ചാർ എന്ന നിർമ്മാതാവിനൊപ്പം തനിച്ച് വിട്ടു; അയാൾ എന്നെ ഓഫീസിലെ സോഫയിൽ ഒന്നിച്ചിരിക്കുമ്പോൾ സ്പർശിക്കാൻ തുടങ്ങി; ഞാൻ ഉടനെ അമ്മ എന്റെ ദേഹത്ത് കെട്ടിവച്ച സ്പോഞ്ചൊക്കെ പുറത്തെടുത്ത് അയാൾക്ക് കൊടുത്തു; പതിനഞ്ചാം വയസ്സിൽ തനിക്കേൽക്കേണ്ടി വന്ന പീഡന ശ്രമം വെളിപ്പെടുത്തി ആദ്യ കാല താരം ഡെയ്‌സി ഇറാനി

അമ്മ എന്നെ മാലിക്ചന്ദ് കൊച്ചാർ എന്ന നിർമ്മാതാവിനൊപ്പം തനിച്ച് വിട്ടു; അയാൾ എന്നെ ഓഫീസിലെ സോഫയിൽ ഒന്നിച്ചിരിക്കുമ്പോൾ സ്പർശിക്കാൻ തുടങ്ങി; ഞാൻ ഉടനെ അമ്മ എന്റെ ദേഹത്ത് കെട്ടിവച്ച സ്പോഞ്ചൊക്കെ പുറത്തെടുത്ത് അയാൾക്ക് കൊടുത്തു; പതിനഞ്ചാം വയസ്സിൽ തനിക്കേൽക്കേണ്ടി വന്ന പീഡന ശ്രമം വെളിപ്പെടുത്തി ആദ്യ കാല താരം ഡെയ്‌സി ഇറാനി

മുംബൈ: തനിക്ക് ചെറുപ്പത്തിൽ തന്നെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നെന്ന് പറയുകയാണ് ആദ്യ കാലനായിക ഡെയസി ഇറാനി. തന്റെ 15 വയസ്സിൽ അമ്മ തന്നെ നിർമ്മാതാവിന്റെ കൂടെ പറഞ്ഞ് വിടുമായിരുന്നു എന്നും താരം പറയുന്നു.

'എനിക്കന്ന് ആറു വയസ്സ് മാത്രമായിരുന്നു പ്രായം. എന്റെ രക്ഷിതാവായ ആളിൽ നിന്നു തന്നെയാണ് പീഡനം ഏൽക്കേണ്ടിവന്നത്. ഹം പാഞ്ചി ഏകക് ദാൽ കെ എന്ന ചിത്രത്തിന് മദ്രാസിൽ എത്തിയതായിരുന്നു ഞങ്ങൾ. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടൽ മുറിയിലെത്തിയപ്പോഴായിരുന്നു പീഡനം ഏൽക്കേണ്ടിവന്നത്. അത് പുറത്തുപറയാതിരിക്കാൻ എന്നെ ബെൽറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. പുറത്തുപറഞ്ഞാൽ എന്നെ കൊന്നുകളയുമെന്നും പറഞ്ഞു. ആ വേദന ഇപ്പോഴുമുണ്ട് മനസ്സിൽ. നാസർ എന്നായിരുന്നു അയാളുടെ പേര്. പ്രശസ്ത ഗായിക സൊഹറാഭായി അംബലെവാലിയുടെ ബന്ധുവാണ്. അയാൾക്ക് അക്കാലത്ത് സിനിമാലോകത്ത് വലിയ ബന്ധങ്ങളുണ്ടായിരുന്നു. അയാൾ മരിച്ചുപോയി. പേടിച്ച് ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് ഞാൻ പിറ്റേ ദിവസം ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയത്. പേടിച്ചിട്ട് ഇക്കാര്യം ഞാൻ വീട്ടിൽ പോലും പറഞ്ഞിരുന്നില്ലെന്ന ഡെയ്സി ഇറാനി പറഞ്ഞു.

'എന്നാൽ ഈ സംഭവത്തിനുശേഷം തന്റെ സ്വഭാവം തന്നെ അടിമുടി മാറിപ്പോയെന്ന് ഡെയ്സി പറഞ്ഞു. പിന്നീട് ആളുകളോട് വളരെ പരുഷമായാണ് ഞാൻ പെരുമാറാറുണ്ടായിരുന്നത്. പുരുഷന്മാരോട് പരമ പുച്ഛവുമായിരുന്നു. എന്നാൽ, എന്തിനാണ് ഞാൻ ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം ഇക്കാര്യം വീട്ടിലറിഞ്ഞെങ്കിലും അതുകൊണ്ട് വലിയ കാര്യമൊന്നും ഉണ്ടായില്ലെന്നും ഡെയ്സി പറഞ്ഞു.

'അമ്മയ്ക്ക് എന്നെ എങ്ങനെയെങ്കിലും ഒരു നടിയാക്കണമെന്ന വാശിയായിരുന്നു. ഞാൻ കുറച്ചു വലുതായപ്പോഴായിരുന്നു പഴയ പീഡനവിവരം വീട്ടിലറിഞ്ഞത്. എന്നാൽ അപ്പോൾ ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. പതിനഞ്ച് വയസ്സൊക്കെ ആയപ്പോൾ അമ്മ എന്നെ സാരിയുടുപ്പിക്കുകയും ഷൂട്ടിങ്ങിന് പോകുമ്‌ബോൾ ദേഹത്ത് സ്പോഞ്ച് കെട്ടിവയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നിട്ട് മാലിക്ചന്ദ് കൊച്ചാർ എന്ന നിർമ്മാതാവിനൊപ്പം തനിച്ച് വിടുകയും ചെയ്തു. അയാൾ മേരെ ഹുസൂർ എന്നൊരു ചിത്രം ചെയ്യുന്ന സമയമായിരുന്നു അത്. ഒരിക്കൽ ഓഫീസിലെ സോഫയിൽ ഒന്നിച്ചിരിക്കുമ്‌ബോൾ അയാൾ എന്നെ സ്പർശിക്കാൻ തുടങ്ങി. അയാളുടെ മനസ്സിലിരിപ്പ് എന്താണെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ഉടനെ അമ്മ എന്റെ ദേഹത്ത് കെട്ടിവച്ച സ്പോഞ്ചൊക്കെ പുറത്തെടുത്ത് അയാൾക്ക് കൊടുത്തു. അയാൾ വല്ലാതെ പൊട്ടിത്തെറിച്ചു അപ്പോൾ. ജീവിതത്തിലെ എല്ലാ കാര്യങ്ങളുടെയും രസകരമായ വശം കാണാൻ അപ്പൊഴേയ്ക്കും ഞാൻ പഠിച്ചുകഴിഞ്ഞിരുന്നുവെന്നും ഡെയ്സി വെളിപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP