Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡെഡ്പൂൾ 2 വിന്റെ കിടിലൻ ട്രെയിലറെത്തി; ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമെത്തുന്നത് ആദ്യ ഭാഗത്തിനേക്കാൾ മികച്ച ആക്ഷനുമായി; രണ്ടാം ഭാഗത്തെ എതിരേൽക്കാനൊരുങ്ങി ആരാധകർ

ഡെഡ്പൂൾ 2 വിന്റെ കിടിലൻ ട്രെയിലറെത്തി; ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമെത്തുന്നത് ആദ്യ ഭാഗത്തിനേക്കാൾ മികച്ച ആക്ഷനുമായി; രണ്ടാം ഭാഗത്തെ എതിരേൽക്കാനൊരുങ്ങി ആരാധകർ

തിരുവനന്തപുരം: ലോകമെങ്ങുമുള്ള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ഡെഡ്പൂൾ 2', പുതിയ ട്രെയിലർ പുറത്തിറങ്ങി. എക്സ്മെൻ ഫിലിം സീരിസിലെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയായ ഡെഡ്പൂളിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

ഈ വർഷം തീയറ്ററുകളിലെത്തുന്ന ചിത്രത്തിൽ റയാൻ റയ്നോൾഡ്സ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യഭാഗം സംവിധാനം ചെയ്ത ടിം മില്ലർ നായകനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പുറത്തുപോകുകയായിരുന്നു. പിന്നീടാണ് ഡേവിഡ് ഈ പ്രോജക്ട് ഏറ്റെടുക്കുന്നത്.

വയലൻസും ആക്ഷൻ രംഗങ്ങൾകൊണ്ടും നിറഞ്ഞ ചിത്രത്തിൽ വില്ലൻ കഥാപാത്രമായ കേബിളിനെ അവതരിപ്പിക്കുന്നത് ജോഷ് ബ്രോളിൻ ആണ്. റയാൻ, മൊറേന, ടി.ജെ മില്ലർ, ജാക്ക് കെസി, ബ്രയാന എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം ജൂൺ ഒന്നിന് തിയറ്ററുകളിലെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP