Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോളേജ് രാഷ്ട്രീയവും പ്രണയവും കോർത്തിണക്കിയ ട്രെയിലറുമായി വിജയ് ദേവരകൊണ്ടയുടെ ഡിയർ കോമ്രേഡ്; രശ്മിക മന്ദന നായികയായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ട്രെന്റിങിൽ ഒന്നാമത്‌

കോളേജ് രാഷ്ട്രീയവും പ്രണയവും കോർത്തിണക്കിയ ട്രെയിലറുമായി വിജയ് ദേവരകൊണ്ടയുടെ ഡിയർ കോമ്രേഡ്; രശ്മിക മന്ദന നായികയായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ  ട്രെന്റിങിൽ ഒന്നാമത്‌

ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന ഡിയർ കോമ്രേഡ് സിനിമയുടെ ട്രെയിലർ വീഡിയോ പുറത്തിറങ്ങി. കോളേജ് രാഷ്ട്രീയവും പ്രണയവും പ്രമേയമാകുന്ന സിനിമ മനോഹരമായ ഗാനങ്ങളാലും സമ്പന്നമാണ്.

താരത്തിന്റെ നേരത്ത പുറത്തിറങ്ങിയ ഹിറ്റ് സിനിമ അർജുൻ റെഡ്ഡിയിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം ചൂടൻ രംഗങ്ങളും തകർപ്പൻ ഫൈറ്റ് സീനുകളും നിറഞ്ഞതാണ് ട്രെയിലർ. വിദ്യാർത്ഥി നേതാവായാണ് വിജയ് ദേവരകൊണ്ട ചിത്രത്തിലെത്തുന്നത്. കോളേജ് പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ ടീസറും ചൂടൻ രംഗങ്ങൾ കൊണ്ട് വിവാദത്തിലായിരുന്നു.

ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയർ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പുറത്തിറങ്ങും. മൈത്രി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ, യഷ് രങ്കിനേനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.ഇ4 എന്റെർറ്റൈന്മെന്റ്സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്.  

2018 മെയ് മാസത്തിൽ അനൗൺസ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുൽഖർ സൽമാൻ നായകനായ അമൽ നീരദ് ചിത്രം 'സിഐഎ കോമ്രേഡ് ഇൻ അമേരിക്ക'യുടെ റീമേക്കാണ് എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.എന്നാൽ സംവിധായകൻ ഭരത് കമ്മ ഇത് തള്ളി രംഗത്ത് വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP